India Mirror News

യുജിസി നെറ്റ് മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ പ്രഖ്യാപിച്ചു; എൻ.ടി.എക്കെതിരെ പ്രതിഷേധം ശക്തം, ആസ്ഥാനത്തേക്ക് മാർച്ചുമായി വിദ്യാർത്ഥി സംഘടനകൾ

യുജിസി നെറ്റ് മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ പ്രഖ്യാപിച്ചു; എൻ.ടി.എക്കെതിരെ പ്രതിഷേധം ശക്തം, ആസ്ഥാനത്തേക്ക് മാർച്ചുമായി വിദ്യാർത്ഥി സംഘടനകൾ

യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ ദേശീയ പരീക്ഷാ ഏജൻസിക്കെതിരെ (എൻ.ടി.എ) വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം ശക്തമാകുന്നു. ജൂണിൽ നടന്ന പരീക്ഷയിലെ ചോദ്യപേപ്പറിൽ അക്ഷരത്തെറ്റുകൾ, വ്യാകരണ പിഴവുകൾ, വിവർത്തനത്തിലെ പാളിച്ചകൾ, ഒരേ ചോദ്യങ്ങൾ ആവർത്തിച്ചത് തുടങ്ങിയ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്നാണ് വിദഗ്ധ സമിതിയുടെ ശുപാർശ പ്രകാരം പുനഃപരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനിച്ചത്. എന്നാൽ, വിദ്യാർത്ഥികളുടെ ഭാവിവെച്ച് പന്താടുന്ന എൻ.ടി.എയെ പിരിച്ചുവിടണമെന്നും തുടർച്ചയായ വീഴ്ചകളിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് എസ്.എഫ്.ഐ, എൻ.എസ്.യു.ഐ എന്നീ സംഘടനകൾ എൻ.ടി.എ ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

സോഷ്യോളജി, കൊമേഴ്സ്, ഇംഗ്ലീഷ് എന്നീ മൂന്ന് വിഷയങ്ങളിലാണ് പുനഃപരീക്ഷ പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്ത മാസം സെപ്റ്റംബർ 9, 10 തീയതികളിലായി നടക്കുന്ന ഈ പരീക്ഷകൾക്ക് ഉദ്യോഗാർത്ഥികൾ വീണ്ടും ഫീസ് അടയ്ക്കേണ്ടതില്ല. സെപ്റ്റംബർ 9-ന് രാവിലെ 9 മുതൽ 12 വരെ ഇംഗ്ലീഷ് പരീക്ഷയും ഉച്ചതിരിഞ്ഞ് 3 മുതൽ 6 വരെ കൊമേഴ്സ് പരീക്ഷയും നടക്കും. സെപ്റ്റംബർ 10-ന് രാവിലെ 9 മുതൽ 12 വരെയുമാണ് സോഷ്യോളജി പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങളുടെ വിവരങ്ങളും അഡ്മിറ്റ് കാർഡും ഔദ്യോഗിക വെബ്സൈറ്റിലൂടെ പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *