India Mirror News

ലണ്ടൻ സന്ദർശനം പൂർത്തിയാക്കി സി. ജോസഫ് വിജയ് ചെന്നൈയിൽ; പ്രതിപക്ഷ ആരോപണം തള്ളി ഭരണപക്ഷം

ലണ്ടൻ സന്ദർശനം പൂർത്തിയാക്കി സി. ജോസഫ് വിജയ് ചെന്നൈയിൽ; പ്രതിപക്ഷ ആരോപണം തള്ളി ഭരണപക്ഷം

ആറു ദിവസത്തെ ലണ്ടൻ സന്ദർശനം പൂർത്തിയാക്കി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ചെന്നൈയിൽ തിരിച്ചെത്തി. രാവിലെയോടെ ചെന്നൈ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിന്റെ സന്ദർശനത്തെച്ചൊല്ലി സംസ്ഥാനത്ത് ഭരണ-പ്രതിപക്ഷ പോര് മുറുകുകയാണ്. നടൻ അജിത്തിന്റെ കാർ റേസിങ് കാണാനാണ് മുഖ്യമന്ത്രി ലണ്ടനിലേക്ക് പോയതെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ പ്രധാന ആരോപണം. എന്നാൽ സന്ദർശനത്തിലൂടെ സംസ്ഥാനത്തേക്ക് 15,300 കോടി രൂപയുടെ വിദേശ നിക്ഷേപം സമാഹരിക്കാൻ സാധിച്ചെന്നും ഇതിലൂടെ പതിനായിരത്തിലധികം പേർക്ക് ജോലി ലഭിക്കുമെന്നും തമിഴക വെട്രി കഴകം (ടി.വി.കെ) സർക്കാർ വ്യക്തമാക്കുന്നു.

സെപ്റ്റംബർ പത്തിനാണ് നിക്ഷേപസമാഹരണത്തിനായി മുഖ്യമന്ത്രി വിജയ് ലണ്ടനിലേക്ക് യാത്രതിരിച്ചത്. എന്നാൽ സന്ദർശനത്തിന്റെ തുടക്കത്തിൽ അദ്ദേഹം നടൻ അജിത്തിന്റെ കാർ റേസിങ് കാണാനെത്തുകയും റേസ് ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തിരുന്നു. നടി ത്രിഷയ്ക്കൊപ്പം വിജയ് റേസിങ് കാണുന്നതിന്റെ ദൃശ്യങ്ങൾ കൂടി പുറത്തുവന്നതോടെയാണ് സന്ദർശനം വലിയ രീതിയിൽ വിവാദമായത്. നിക്ഷേപക സംഗമം എന്ന പേരിൽ മുഖ്യമന്ത്രി സ്വകാര്യ ആവശ്യങ്ങൾക്കായി ലണ്ടൻ യാത്ര നടത്തുകയാണെന്ന് ആരോപിച്ച പ്രതിപക്ഷം, യഥാർത്ഥ നിക്ഷേപ ചർച്ചകളൊന്നും അവിടെ നടന്നിട്ടില്ലെന്നും കുറ്റപ്പെടുത്തി. ഇതിനു പിന്നാലെയാണ് വിവിധ പ്രമുഖ കമ്പനികളുമായി മുഖ്യമന്ത്രി ധാരണാപത്രങ്ങളിൽ ഒപ്പുവെക്കുന്ന ചിത്രങ്ങൾ പാർട്ടി പുറത്തുവിട്ടത്. ഈ കരാറുകൾ വഴി വൻതോതിലുള്ള നിക്ഷേപവും തൊഴിലവസരങ്ങളും തമിഴ്‌നാട്ടിലേക്ക് എത്തുമെന്നാണ് സർക്കാരിന്റെ വാദം.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *