India Mirror News

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ; പ്രസ്താവന 19-ാം നൂറ്റാണ്ടിലെ ചിന്താഗതിയെന്ന് വിമർശനം

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ; പ്രസ്താവന 19-ാം നൂറ്റാണ്ടിലെ ചിന്താഗതിയെന്ന് വിമർശനം

കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. സ്ത്രീകൾ വീട്ടിൽ അടങ്ങിയിരിക്കേണ്ടവരാണെന്ന പ്രസ്താവന പത്തൊൻപതാം നൂറ്റാണ്ടിലെ ചിന്താഗതിയാണെന്നും ഇതിനോട് സർക്കാരിനോ പാർട്ടിക്കോ തനിക്കോ യോജിക്കാനാകില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സ്ത്രീകൾ വീട്ടകങ്ങളിൽ ഒതുങ്ങേണ്ടവരല്ലെന്നും ജീവിതത്തിന്റെ സമസ്ത മേഖലകളിലും മുന്നോട്ടുവരേണ്ടവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്ലാമിക ചരിത്രത്തെ ചിലർ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, പ്രവാചകന്റെ ഭാര്യമാരായ ഖദീജ ബിസിനസുകാരിയും ആയിഷ യുദ്ധത്തിൽ പങ്കെടുത്ത ആളുമായിരുന്നുവെന്നും ഖലീഫ ഉമറിന്റെ സദസ്സിൽ ചോദ്യം ചോദിച്ചത് സ്ത്രീയായിരുന്നുവെന്നതും ചരിത്ര സത്യമാണെന്ന് ഓർമ്മിപ്പിച്ചു. അതിനാൽ ഇത്തരം സ്ത്രീവിരുദ്ധ നിലപാടുകൾക്കൊപ്പം സർക്കാർ നിൽക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

നബിദിനാഘോഷങ്ങളിൽ സ്ത്രീകളെ പങ്കെടുപ്പിച്ചതുമായി ബന്ധപ്പെട്ട് സമസ്ത കാന്തപുരം വിഭാഗം പുറപ്പെടുവിച്ച സർക്കുലറാണ് വലിയ വിവാദമായത്. സ്ത്രീകളെ പൊതുവേദികളിൽ പ്രദർശിപ്പിക്കരുതെന്നും അവർ വീടുകളിൽ അടങ്ങിയിരിക്കണമെന്നുമാണ് ഖുർആൻ പറയുന്നതെന്നും, സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നുമായിരുന്നു കാന്തപുരത്തിന്റെ പ്രസ്താവന. വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നപ്പോഴും തൻ്റെ മുൻ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കാന്തപുരം ചെയ്തത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *