India Mirror News

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി; പീക്ക് സമയങ്ങളിൽ തടസ്സം നേരിട്ടേക്കാം

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി; പീക്ക് സമയങ്ങളിൽ തടസ്സം നേരിട്ടേക്കാം

സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിച്ചു. വൈകിട്ട് ഏഴ് മണി മുതൽ രാത്രി 12 വരെയുള്ള സമയങ്ങളിൽ 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെ വൈദ്യുതി തടസ്സപ്പെടാനാണ് സാധ്യത. ഇന്നലെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ദേശീയതലത്തിൽ അനുഭവപ്പെടുന്ന കടുത്ത വൈദ്യുതി ലഭ്യതക്കുറവാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് കെഎസ്ഇബി വ്യക്തമാക്കി. ഉപയോഗം പരമാവധിയിലെത്തുന്ന പീക്ക് സമയങ്ങളിൽ കേരളത്തിൽ 600 മുതൽ 700 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവുണ്ടാകുന്നുണ്ട്. മഴ കുറഞ്ഞതും പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാത്തതുമാണ് സ്ഥിതി രൂക്ഷമാക്കിയത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *