India Mirror News

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി: സ്വകാര്യ ബസ് മേഖലയിലെ നഷ്ടം പഠിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു; ബസുകൾ പാട്ടത്തിനെടുക്കാൻ ശുപാർശ

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി: സ്വകാര്യ ബസ് മേഖലയിലെ നഷ്ടം പഠിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു; ബസുകൾ പാട്ടത്തിനെടുക്കാൻ ശുപാർശ

കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിനെ തുടർന്ന് സ്വകാര്യ ബസ് മേഖലയിലുണ്ടായ സാമ്പത്തിക നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. മുൻ ഡിജിപി കെ. പത്മകുമാർ അധ്യക്ഷനായ സമിതിയാണ് പഠനം നടത്തി നഷ്ടം നികത്തുന്നതിനുള്ള നിർദേശങ്ങളടങ്ങിയ റിപ്പോർട്ട് കൈമാറിയത്. ഇതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും തമ്മിൽ വിഷയം ചർച്ച ചെയ്തു. പ്രിയദർശിനി സർവീസുകളുടെ സമയം പുനഃക്രമീകരിക്കുന്നതിനൊപ്പം, സ്വകാര്യ ബസുകൾ സർക്കാരിന് പാട്ടത്തിനെടുക്കാമെന്ന സുപ്രധാന ശുപാർശയും സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്. കിലോമീറ്ററിന് നിശ്ചിത നിരക്ക് ബസുടമകൾക്ക് നൽകുന്ന രീതിയിൽ ബസുകൾ പാട്ടത്തിന് നൽകാൻ തയ്യാറാണെന്ന് നേരത്തെ ബസുടമകളും അറിയിച്ചിരുന്നു.

ജൂൺ 15-ന് പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി 500 ബസുകൾ സർവീസ് ആരംഭിച്ചതോടെയാണ് സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലായത്. സംസ്ഥാനത്തെ 11,000 സ്വകാര്യ ബസുകളിൽ പകുതിയും ഭാഗികമായി മാത്രം സർവീസ് നടത്തുന്ന അവസ്ഥയിലെത്തി. പ്രത്യേകിച്ച് കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് വരുമാന നഷ്ടം രൂക്ഷമായത്. തുടർന്ന് സർക്കാരുമായി നടത്തിയ ചർച്ചയിൽ, വിഷയം പഠിക്കാൻ ആറാഴ്ചയ്ക്കകം വിദഗ്ധ സമിതിയെ നിയോഗിക്കാമെന്ന് ഉറപ്പ് നൽകുകയായിരുന്നു. മൂന്ന് കേന്ദ്രങ്ങളിൽ സിറ്റിംഗ് നടത്തി ബസുടമകളുടെ പരാതികൾ കേട്ട ശേഷമാണ് സമിതി റിപ്പോർട്ട് തയാറാക്കിയത്. കെഎസ്ആർടിസിക്ക് നൽകുന്നതുപോലെ തങ്ങൾക്കും സാമ്പത്തിക സഹായം നൽകണമെന്ന് ആവശ്യപ്പെട്ട സ്വകാര്യ ബസുടമകൾ സമിതിയുടെ ശുപാർശകളിൽ വലിയ പ്രതീക്ഷയിലാണ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *