India Mirror News

പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ; ഇറാനിൽ അമേരിക്കൻ വ്യോമാക്രമണം,

പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ; ഇറാനിൽ അമേരിക്കൻ വ്യോമാക്രമണം,

ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ ലംഘിക്കപ്പെട്ടതോടെ പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധഭീതിയിലായി. ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന് ആരോപിച്ച് ബുധനാഴ്ച പുലർച്ചെ അമേരിക്ക ഇറാനിലെ പ്രമുഖ സൈനിക കേന്ദ്രങ്ങളിൽ അതിശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. കഴിഞ്ഞ തവണ നടത്തിയതിനേക്കാൾ നാലിരട്ടി ശക്തിയിലാണ് ഇത്തവണ അമേരിക്ക ഇറാനെതിരെ തിരിഞ്ഞിരിക്കുന്നത്. ഇത് ഇറാനുള്ള ശിക്ഷയാണെന്നാണ് യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, തീരദേശ നിരീക്ഷണ കേന്ദ്രങ്ങൾ, മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, ഡ്രോൺ താവളങ്ങൾ, തുറമുഖങ്ങൾ എന്നിവ ലക്ഷ്യമാക്കിയായിരുന്നു യുഎസ് ആക്രമണം. ഇറാന്റെ തന്ത്രപ്രധാന തുറമുഖ നഗരങ്ങളായ ബന്ദർ അബ്ബാസ്, സിരിക്, ഖേഷ്മ് ദ്വീപ് എന്നിവിടങ്ങളിൽ വൻ സ്ഫോടനങ്ങളും തീപിടുത്തവും ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തുർക്കിയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ഇറാനെതിരെയുള്ള ആക്രമണത്തിന് ഉത്തരവിട്ടത്. ഇതിനൊപ്പം അന്താരാഷ്ട്ര വിപണിയിൽ ഇറാന്റെ ക്രൂഡ് ഓയിൽ വിൽപ്പനയും ട്രംപ് റദ്ദാക്കിയിട്ടുണ്ട്.

അതേസമയം അമേരിക്കയുടെ കരാർ ലംഘനത്തിന് ശക്തമായ മറുപടിയുമായി ഇറാനും രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബഹ്‌റൈനിലെയും കുവൈറ്റിലെയും 85 യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാന്റെ റവല്യൂഷണറി ഗാർഡ്സ് അവകാശപ്പെട്ടു. കൂടാതെ ബുഷെഹറിന് മുകളിൽ പറക്കുകയായിരുന്ന അമേരിക്കയുടെ അത്യാധുനിക ‘MQ-9’ ഡ്രോൺ തങ്ങൾ വെടിവെച്ചിട്ടതായും ഇറാൻ അറിയിച്ചു. ഇറാന്റെ പ്രത്യാക്രമണ ഭീഷണിയെത്തുടർന്ന് ബഹ്‌റൈനിലും കുവൈറ്റിലും യുഎസ് വ്യോമാക്രമണ സൈറണുകൾ മുഴങ്ങിയിട്ടുണ്ട്. ഇറാൻ വിട്ട മിസൈലുകളും ഡ്രോണുകളും സൈന്യം പ്രതിരോധിക്കുന്നതായി കുവൈറ്റ് അറിയിച്ചു. ഇരുരാജ്യങ്ങളും വീണ്ടും കൊമ്പുകോർത്തതോടെ അന്താരാഷ്ട്ര വിപണികളിലും വലിയ രീതിയിലുള്ള ആശങ്ക പടരുകയാണ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *