നാറ്റോ ഉച്ചകോടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സംഭവിച്ച ഗുരുതരമായ നാവുപിഴ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാകുന്നു. അമേരിക്കൻ വിമാനവാഹിനിക്കപ്പലിന് നേരെ നടന്ന മിസൈൽ ആക്രമണത്തെക്കുറിച്ച് വിശദീകരിക്കുന്നതിനിടയിലാണ് ഇറാനെ പരാമർശിക്കേണ്ട സ്ഥാനത്ത് ട്രംപ് ജപ്പാന്റെ പേര് ഉപയോഗിച്ചത്. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ജപ്പാൻ തങ്ങൾക്കെതിരെ 111 മിസൈലുകൾ പ്രയോഗിച്ചുവെന്നും, തങ്ങളുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണെ ലക്ഷ്യമിട്ടെത്തിയ ഈ മിസൈലുകളെല്ലാം ഒരു മണിക്കൂറിലേറെ നീണ്ട പോരാട്ടത്തിനൊടുവിൽ അമേരിക്കൻ സൈന്യം തകർത്തുവെന്നുമാണ് ട്രംപ് പറഞ്ഞത്. ഇറാനെ ഉദ്ദേശിച്ച് ട്രംപ് ‘ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ജപ്പാൻ’ എന്ന് വിശേഷിപ്പിക്കുന്ന ഈ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ ‘ഇറാൻ മിലിട്ടറി അപ്ഡേറ്റ്സ്’ എന്ന എക്സ് അക്കൗണ്ടിലൂടെ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ഇത് വലിയ പരിഹാസങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്.ഈ കൗതുകകരമായ നാവുപിഴ ഒരുവശത്ത് ചർച്ചയാകുമ്പോഴും ഇറാനുമായുള്ള യുദ്ധം കൂടുതൽ ശക്തമാക്കുമെന്ന കടുത്ത മുന്നറിയിപ്പാണ് ട്രംപ് നൽകിയത്. അമേരിക്ക നിലവിൽ പരമാവധി ശക്തി ഉപയോഗിച്ചല്ല ആക്രമണം നടത്തുന്നതെന്നും, സാഹചര്യം ആവശ്യപ്പെട്ടാൽ ഇറാന്റെ പാലങ്ങളും വൈദ്യുത നിലയങ്ങളും ഉൾപ്പെടെയുള്ള നിർണായക കേന്ദ്രങ്ങൾ തകർക്കാൻ മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാൻ ചർച്ചകൾ മനപ്പൂർവ്വം വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച ട്രംപ്, കഴിഞ്ഞ രാത്രി പേർഷ്യൻ ഉൾക്കടലിലെ ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തെക്കുറിച്ചും വെളിപ്പെടുത്തി. ഖാർഗ് ദ്വീപിന്റെ ഒരു ഭാഗം പ്രവർത്തനരഹിതമാക്കിയെന്നും, ഭാവിയിൽ ഈ ദ്വീപിന്റെ നിയന്ത്രണം അമേരിക്കയ്ക്ക് ഏറ്റെടുക്കേണ്ടി വന്നേക്കാമെന്നതിനാലാണ് എണ്ണ ശേഖരങ്ങളെ പൂർണ്ണമായി തൊടാതിരുന്നതെന്നും പറഞ്ഞ ട്രംപ്, സാധാരണ താൻ ഇങ്ങനെയല്ല സംസാരിക്കാറെങ്കിലും ഇറാൻ ഇത് അർഹിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. ഇനിയൊരു ഇറാൻ കരാർ പ്രതീക്ഷിക്കേണ്ടതില്ലെന്നും അവരുമായി ചർച്ച നടത്തുന്നത് സമയനഷ്ടം മാത്രമാണെന്നും വ്യക്തമാക്കിയ ട്രംപ്, പ്രതിനിധികൾക്ക് വേണമെങ്കിൽ ചർച്ച തുടരാമെങ്കിലും തനിക്ക് അതിൽ യാതൊരു പ്രതീക്ഷയുമില്ലെന്ന് തുറന്നടിച്ചു.ട്രംപിന്റെ ഈ കടുത്ത പ്രസ്താവനകൾക്ക് പിന്നാലെ ബുധനാഴ്ച ഇറാനിൽ അമേരിക്ക അതിശക്തമായ വ്യോമാക്രമണമാണ് അഴിച്ചുവിട്ടത്. ഹോർമുസ് കടലിടുക്കിനോട് ചേർന്നുള്ള ബുഷെഹർ, ചാബഹാർ, ബന്ദർ അബ്ബാസ്, സിറിക്,ട്രംപിന്റെ ഈ കടുത്ത പ്രസ്താവനകൾക്ക് പിന്നാലെ ബുധനാഴ്ച ഇറാനിൽ അമേരിക്ക അതിശക്തമായ വ്യോമാക്രമണമാണ് അഴിച്ചുവിട്ടത്. ഹോർമുസ് കടലിടുക്കിനോട് ചേർന്നുള്ള ബുഷെഹർ, ചാബഹാർ, ബന്ദർ അബ്ബാസ്, സിറിക്,



