India Mirror News

ഇറാൻ വധഭീഷണി: തുർക്കിയിൽ എയർപോർട്ട് കാറ്ററിംഗ് ട്രക്കിൽ രഹസ്യമായി വിമാനം മാറി ഡോണൾഡ് ട്രംപ്

ഇറാൻ വധഭീഷണി: തുർക്കിയിൽ എയർപോർട്ട് കാറ്ററിംഗ് ട്രക്കിൽ രഹസ്യമായി വിമാനം മാറി ഡോണൾഡ് ട്രംപ്

ഇറാനിൽ നിന്നുള്ള വധഭീഷണിയെ തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുർക്കിയിൽ വെച്ച് രഹസ്യമായി വിമാനം മാറി സഞ്ചരിച്ചതായി റിപ്പോർട്ട്. അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം ജൂലൈ എട്ടിനാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയതെന്ന് ‘ദ വാഷിങ്ടൺ പോസ്റ്റ്’ വെളിപ്പെടുത്തി. ട്രംപിനും ഔദ്യോഗിക വിമാനമായ എയർ ഫോഴ്സ് വണ്ണിനും നേരെ ഗുരുതര സുരക്ഷാ ഭീഷണിയുണ്ടെന്ന യു.എസ് ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് രഹസ്യാന്വേഷണ വിഭാഗം പ്രത്യേക സുരക്ഷാ പ്ലാൻ തയ്യാറാക്കുകയായിരുന്നു.

ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുന്നിൽ വെച്ച് ട്രംപ് സാധാരണപോലെ എയർ ഫോഴ്സ് വണ്ണിലേക്ക് കയറിയെങ്കിലും, പിന്നീട് വിമാനത്തിന്റെ എതിർവശത്തെ വാതിലിലൂടെ ഹൈഡ്രോളിക് സംവിധാനമുള്ള എയർപോർട്ട് കാറ്ററിംഗ് ട്രക്കിലേക്ക് ഇയാളെയും സഹായികളെയും രഹസ്യമായി മാറ്റി. ഈ ട്രക്കിൽ ട്രംപിനെ തൊട്ടടുത്തുള്ള യു.എസ് എയർഫോഴ്സിന്റെ സി-32 എ എന്ന സൈനിക വിമാനത്തിൽ സുരക്ഷിതമായി എത്തിക്കുകയായിരുന്നു. മാധ്യമപ്രവർത്തകരുമായി എയർ ഫോഴ്സ് വൺ പറന്നുയർന്നതിന് പിന്നാലെ ട്രംപുമായി സൈനിക വിമാനം യുകെയിലെ മിൽഡൻഹാൾ വ്യോമതാവളത്തിലേക്ക് തിരിച്ചു. തുടർന്ന് യുകെയിൽ വെച്ച് ഖത്തർ നൽകിയ പുതിയ എയർ ഫോഴ്സ് വൺ വിമാനത്തിലാണ് ട്രംപ് വാഷിംഗ്ടണിലേക്ക് മടങ്ങിയത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *