India Mirror News

ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി അത്യാസന്ന നിലയിലെന്ന് ഇസ്രയേലി മാധ്യമങ്ങൾ

ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി അത്യാസന്ന നിലയിലെന്ന് ഇസ്രയേലി മാധ്യമങ്ങൾ

ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി അതീവ ഗുരുതരാവസ്ഥയിലാണെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇദ്ദേഹത്തെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഇസ്രയേലി മാധ്യമമായ ചാനൽ 14 റിപ്പോർട്ട് ചെയ്തപ്പോൾ, ഖമനയിയുടെ മരണം സംഭവിച്ചേക്കാമെന്ന് ഇറാൻ ഭരണകൂടത്തിലെ ചില വൃത്തങ്ങൾ സൂചന നൽകിയതായി ഇറാൻ വയർ വ്യക്തമാക്കി. ഫെബ്രുവരി 28-ന് ഉണ്ടായ അമേരിക്കൻ ആക്രമണത്തിൽ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിനെ തുടർന്നാണ് മകൻ മുജ്തബ ഖമനയിയെ ഈ വർഷം മാർച്ച് എട്ടിന് രാജ്യത്തിന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തത്.

എന്നാൽ, പരമോന്നത നേതാവായി ചുമതലയേറ്റ ശേഷം പ്രസ്താവനകൾ പുറപ്പെടുവിക്കുകയല്ലാതെ മുജ്തബ ഖമനയി ഇതുവരെ മാധ്യമങ്ങൾക്ക് മുന്നിലോ പൊതുവേദികളിലോ പ്രത്യക്ഷപ്പെട്ടിട്ടില്ല. ആയത്തുല്ല ഖമനയിയുടെ സംസ്കാര ചടങ്ങുകളിൽ നിന്നടക്കം വിട്ടുനിന്ന അദ്ദേഹം, നിലവിലെ പെസഷ്‌കിയാൻ ഭരണകൂടത്തിലെ അംഗങ്ങളുമായും ഇതുവരെ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. ഖമനയിയെ നേരിട്ട് കാണുന്നത് നിലവിൽ പ്രയാസകരമായ കാര്യമാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും നേരത്തെ ഔദ്യോഗിക ടെലിവിഷൻ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *