India Mirror News

ഇന്ത്യൻ ബോക്സ് ഓഫീസിൽ സ്പൈഡർമാൻ തരംഗം: 200 കോടി കടന്ന് ചരിത്രക്കുതിപ്പ്

ഇന്ത്യൻ ബോക്സ് ഓഫീസിൽ സ്പൈഡർമാൻ തരംഗം: 200 കോടി കടന്ന് ചരിത്രക്കുതിപ്പ്

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ കോടികൾ വാരി ചരിത്രക്കുതിപ്പ് തുടരുകയാണ് ഹോളിവുഡ് ചിത്രം ‘സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’. ജൂലൈ 30-ന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം തന്നെ 73 കോടി രൂപ നേടി ഒരു ഹോളിവുഡ് സിനിമ ഇന്ത്യയിൽ നേടുന്ന എക്കാലത്തെയും വലിയ ഓപ്പണിംഗ് കളക്ഷൻ എന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു. തുടർന്ന് ഓരോ ദിവസവും റെക്കോർഡ് കളക്ഷൻ സ്വന്തമാക്കുന്ന ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം ഇതിനോടകം 216 കോടി രൂപ ഗ്രോസ് കളക്ഷൻ നേടിയതായി വിതരണക്കാരായ സോണി പിക്ചേഴ്‌സ് ഇന്ത്യ വ്യക്തമാക്കി. റിലീസിന്റെ നാലാം ദിനമായ ഞായറാഴ്ചയും മികച്ച തിയേറ്റർ ഒക്കുപ്പൻസി രേഖപ്പെടുത്തിയ ചിത്രം പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിൽ മണിക്കൂറിൽ 60,000-ത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിച്ചത്.

ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റൺ സംവിധാനം ചെയ്ത ഈ ചിത്രം കൊളംബിയ പിക്‌ചേഴ്‌സ്, മാർവൽ സ്റ്റുഡിയോസ്, പാസ്‌കൽ പിക്‌ചേഴ്‌സ് എന്നിവർ സംയുക്തമായാണ് നിർമ്മിച്ചിരിക്കുന്നത്. ക്രിസ് മക്കെന്നയുടെയും എറിക് സോമേഴ്‌സിന്റെയും തിരക്കഥയിൽ ടോം ഹോളണ്ട് വീണ്ടും സ്പൈഡർമാനായി വേഷമിടുന്ന ചിത്രത്തിൽ സെൻഡയ, സാഡി സിങ്ക്, ജേക്കബ് ബറ്റാലൺ, ജോൺ ബേൺതാൽ, ഫ്ലോറൻസ് പ്യൂ, ട്രമെൽ ടിൽമാൻ, മരീസ ടൊമെയ്, മാർക് റുഫാലോ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *