India Mirror News

രാഷ്ട്രപതിയുടെ പൊലീസ് സേനാ മെഡലുകൾ പ്രഖ്യാപിച്ചു: കേരളത്തിന് ഏഴ് പുരസ്കാരങ്ങൾ

രാഷ്ട്രപതിയുടെ പൊലീസ് സേനാ മെഡലുകൾ പ്രഖ്യാപിച്ചു: കേരളത്തിന് ഏഴ് പുരസ്കാരങ്ങൾ

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച രാഷ്ട്രപതിയുടെ പൊലീസ് സേനാ മെഡലുകൾക്ക് രാജ്യത്തുടനീളമുള്ള വിവിധ സേനകളിൽ നിന്നായി 1057 ഉദ്യോഗസ്ഥർ അർഹരായി. പൊലീസ്, ഫയർ, ഹോം ഗാർഡ്, സിവിൽ ഡിഫൻസ്, കറക്ഷണൽ (ജയിൽ) സേനകളിൽ നിന്നുള്ളവർക്കാണ് ഈ അംഗീകാരം ലഭിച്ചത്. കേരളത്തിൽ നിന്ന് എസ്‌.പി ശശിധരൻ ശങ്കരൻ, ഐ.ജി രാജ്പാൽ മീണ, എസ്‌.പി ബിനു ആർ. പിള്ള, ഡിവൈ.എസ്‌.പി രവികുമാർ വി.ആർ, എസ്‌.പി ഉജ്വൽ കുമാർ ജി, എസ്.ഐ ജ്യോതിഷ് കുമാർ എസ്.എൽ, ഡിവൈ.എസ്‌.പി സുരേഷ് ബാബു എന്നിവർ സ്തുത്യർഹ സേവനത്തിനുള്ള മെഡലുകൾ സ്വന്തമാക്കി. ഫയർ സർവീസിൽ നിന്ന് രാജേന്ദ്രൻ നായർ, സെബാസ്റ്റ്യൻ ജോസഫ് എന്നിവരും ജയിൽ സർവീസിൽ നിന്ന് സുനിൽകുമാർ, മോഹൻദാസ് എം.കെ എന്നിവരും രാഷ്ട്രപതിയുടെ പുരസ്കാരത്തിന് അർഹരായിട്ടുണ്ട്.

രാജ്യത്താകെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിലും കുറ്റകൃത്യങ്ങൾ തടയുന്നതിലും കാണിച്ച മികവിനാണ് 301 പേർക്ക് ധീരതയ്ക്കുള്ള മെഡലുകൾ നൽകുന്നത്. ഇതിൽ 272 എണ്ണം പൊലീസ് ഉദ്യോഗസ്ഥർക്കും 29 എണ്ണം ഫയർ സർവീസ് ഉദ്യോഗസ്ഥർക്കുമാണ് ലഭിച്ചത്. ധീരതയ്ക്കുള്ള പുരസ്കാരങ്ങളിൽ 197 എണ്ണം തീവ്രവാദ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ സേവനമനുഷ്ഠിക്കുന്നവർക്കും, 51 എണ്ണം ജമ്മു കശ്മീരിൽ നിന്നുള്ളവർക്കും, 12 എണ്ണം വടക്കുകിഴക്കൻ മേഖലയിലുള്ളവർക്കും, 41 എണ്ണം മറ്റ് ഭാഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കുമാണ് ലഭിച്ചത്. ഇതുകൂടാതെ 92 പേർക്ക് രാഷ്ട്രപതിയുടെ വിശിഷ്ട സേവന മെഡലുകളും (83 പൊലീസ്, 4 ഫയർ, 3 സിവിൽ ഡിഫൻസ്, 2 കറക്ഷണൽ സർവീസ്) 664 പേർക്ക് മെറിറ്റോറിയസ് സർവീസ് മെഡലുകളും (606 പൊലീസ്, 28 ഫയർ, 18 സിവിൽ ഡിഫൻസ്, 12 കറക്ഷണൽ സർവീസ്) പ്രഖ്യാപിച്ചിട്ടുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *