India Mirror News

പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര പര്യടനം ഇന്ന് ആരംഭിക്കും; ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് രാജ്യങ്ങൾ സന്ദർശിക്കും

പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര പര്യടനം ഇന്ന് ആരംഭിക്കും; ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് രാജ്യങ്ങൾ സന്ദർശിക്കും

ന്യൂഡൽഹി: ആറു ദിവസം നീണ്ടുനിൽക്കുന്ന ത്രിരാഷ്ട്ര പര്യടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിലാണ് പ്രധാനമന്ത്രി ഔദ്യോഗിക സന്ദർശനം നടത്തുന്നത്. പര്യടനത്തിന്റെ ആദ്യഘട്ടമായി ഇന്ന് മുതൽ ജൂലൈ എട്ട് വരെ അദ്ദേഹം ഇന്തോനേഷ്യയിലുണ്ടാകും. സന്ദർശനവേളയിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിലെ പുരോഗതി അവലോകനം ചെയ്യുകയും ചെയ്യും. ജക്കാർത്തയിൽ വെച്ച് നടക്കുന്ന ഇന്ത്യൻ പ്രവാസികളുടെ പ്രത്യേക സമ്മേളനത്തെയും അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിക്കും.

ഇന്തോനേഷ്യൻ സന്ദർശനത്തിന് ശേഷം ജൂലൈ എട്ട് മുതൽ പത്ത് വരെ അദ്ദേഹം ഓസ്‌ട്രേലിയ സന്ദർശിക്കും. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിനൊപ്പം മെൽബണിൽ നടക്കുന്ന മൂന്നാമത് ഇന്ത്യ-ഓസ്‌ട്രേലിയ വാർഷിക ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കും. പര്യടനത്തിന്റെ അവസാന ഘട്ടമായി ജൂലൈ 10, 11 തീയതികളിൽ ന്യൂസിലൻഡ് സന്ദർശിക്കുന്ന അദ്ദേഹം, അവിടുത്തെ പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സണുമായി ഇരുരാജ്യങ്ങളും തമ്മിലുള്ള വിവിധ വിഷയങ്ങളിൽ നിർണായക ചർച്ചകൾ നടത്തും.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *