India Mirror News

ആയത്തുല്ല അലി ഖമനയിയുടെ വിലാപയാത്ര ഇന്ന്; പ്രകോപനപരമായ പ്രസ്താവനയുമായി ഡോണൾഡ് ട്രംപ്

ആയത്തുല്ല അലി ഖമനയിയുടെ വിലാപയാത്ര ഇന്ന്; പ്രകോപനപരമായ പ്രസ്താവനയുമായി ഡോണൾഡ് ട്രംപ്

ടെഹ്‌റാൻ: കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങുകളുടെ ഭാഗമായുള്ള വിലാപയാത്ര ഇന്ന് ടെഹ്‌റാനിൽ നടക്കും. ഇമാം ഹുസൈൻ സ്‌ക്വയറിൽ നിന്ന് ആസാദി സ്‌ക്വയറിലേക്കാണ് വിലാപയാത്ര ക്രമീകരിച്ചിരിക്കുന്നത്. ചടങ്ങിനോടനുബന്ധിച്ച് കനത്ത സുരക്ഷയിലാണ് ഇറാൻ. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി രാജ്യത്തിന്റെ വ്യോമാതിർത്തി ഇന്ന് പൂർണ്ണമായും അടച്ചിടും. കനത്ത സുരക്ഷാ ഭീഷണിയുള്ളതിനാൽ പിതാവിന്റെ ശവസംസ്കാര ചടങ്ങിൽ മുജ്തബ ഖമനയി പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ അലി ഖമനയിയുടെ മറ്റ് മൂന്ന് മക്കളായ മസൂദ്, മൊസ്തഫ, മെയ്സം എന്നിവർ ഞായറാഴ്ച നടന്ന ചടങ്ങുകളിൽ പങ്കെടുത്തു. ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ, റെവല്യൂഷണറി ഗാർഡ്സ് മേധാവി അഹമ്മദ് വാഹിദി എന്നിവരുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ഇവർക്കൊപ്പമുണ്ടായിരുന്നു. പതിറ്റാണ്ടുകളായി ഇറാന്റെ ആഭ്യന്തര-വിദേശ നയങ്ങൾക്ക് രൂപം നൽകിയ ഖമനയി, രാജ്യത്ത് ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച പരമോന്നത നേതാവും അവിടത്തെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത അധികാര കേന്ദ്രവുമായിരുന്നു. ഇറാന്റെ ഔദ്യോഗിക വസതിയിൽ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. നിലവിൽ യുദ്ധത്തിന് താൽക്കാലികമായെങ്കിലും അറുതി വന്നതിന് ശേഷമാണ് പരമോന്നത നേതാവിന് വിട നൽകാൻ ഇറാൻ ഒരുങ്ങുന്നത്. ജൂലൈ ഒൻപതിനാണ് അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ ഔദ്യോഗികമായി നടക്കുന്നത്.

അതിനിടെ, ആയത്തുല്ല അലി ഖമനയിയുടെ സംസ്‌കാര ചടങ്ങിനെക്കുറിച്ച് കടുത്ത പ്രകോപനപരമായ പരാമർശവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ചടങ്ങിൽ എല്ലാവരും ഒത്തുചേർന്നിട്ടുണ്ടെന്നും, വേണമെങ്കിൽ ഒറ്റ ഷോട്ടിൽ ഇറാന്റെ നേതൃനിരയെ ഒരുമിച്ച് ഇല്ലാതാക്കാൻ അമേരിക്കയ്ക്ക് കഴിയുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ അമേരിക്ക അങ്ങനെ ചെയ്യാതിരിക്കുന്നത് പിന്നീട് ചർച്ചകൾ നടത്താൻ ആരും അവശേഷിക്കില്ല എന്ന് കരുതിയാണെന്നും ട്രംപ് പരിഹസിച്ചു. സംസ്‌കാരചടങ്ങിൽ പങ്കെടുത്ത് ജനങ്ങൾ വിഷമിക്കുന്നത് കണ്ട് താൻ അത്ഭുതപ്പെട്ടെന്നും അത് കേവലം മുതലക്കണ്ണീർ ആകാമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *