മലയാള സിനിമയിലെ പ്രിയ കൂട്ടുകെട്ടായ അൽഫോൺസ് പുത്രനും നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ‘വിജയം’ എന്നാണ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വേറിട്ടൊരു ശൈലിയിൽ തയ്യാറാക്കിയ പ്രത്യേക അനൗൺസ്മെന്റ് വീഡിയോയിലൂടെയാണ് അണിയറപ്രവർത്തകർ ചിത്രത്തിന്റെ പേര് പ്രേക്ഷകർക്ക് മുന്നിൽ പങ്കുവെച്ചത്. ഏകദേശം നാല് മിനിറ്റോളം ദൈർഘ്യമുള്ള ഈ വീഡിയോ തികച്ചും രസകരവും കൗതുകമുണർത്തുന്നതുമായ രീതിയിലാണ് അൽഫോൺസ് പുത്രൻ ഒരുക്കിയിരിക്കുന്നത്.വഴിയരികിൽ ലിഫ്റ്റ് കിട്ടാനായി കാത്തുനിൽക്കുന്ന സംവിധായകൻ അൽഫോൺസ് പുത്രന്റെ മുന്നിലേക്ക് തകർപ്പൻ റേസിങ് ബൈക്കിൽ നിവിൻ പോളി എത്തുന്നതാണ് വീഡിയോയുടെ പ്രധാന ആകർഷണം. അൽഫോൺസ് പുത്രൻ സ്വയം ട്രോളുന്ന ചില രസകരമായ രംഗങ്ങളും ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒടുവിൽ ഇരുവരും ഒന്നിച്ച് ഇതേ റേസിങ് ബൈക്കിൽ കയറി യാത്ര തിരിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. നേരം, പ്രേമം എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്നതിനാൽ ‘വിജയം’ എന്ന ഈ പുതിയ സിനിമയെക്കുറിച്ച് വലിയ പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.
- June 27, 2026
Tags:
You can share this post!
administrator



