India Mirror News

പാലക്കാട് ജില്ലാ ആശുപത്രിയിൽ ഗർഭിണിയോട് ഗുരുതര അനാസ്ഥ; സ്ട്രെച്ചർ ലഭിക്കാതെ മിനിറ്റുകളോളം ആംബുലൻസിൽ കിടത്തിയെന്ന് പരാതി

പാലക്കാട് ജില്ലാ ആശുപത്രിയിൽ ഗർഭിണിയോട് ഗുരുതര അനാസ്ഥ; സ്ട്രെച്ചർ ലഭിക്കാതെ മിനിറ്റുകളോളം ആംബുലൻസിൽ കിടത്തിയെന്ന് പരാതി

പാലക്കാട്: ജില്ലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പൂർണ്ണ ഗർഭിണിയായ യുവതിയോട് ഗുരുതര അനാസ്ഥ കാണിച്ചതായി പരാതി. പ്രസവവേദനയെ തുടർന്ന് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ച യുവതിയെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റാൻ വീൽചെയറോ സ്ട്രെച്ചറോ അധികൃതർ ലഭ്യമാക്കിയില്ലെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. ഇന്നലെ നടന്ന ദുരനുഭവത്തിൽ, മുതലമട കാമ്പ്രത്ത് ചള്ള സ്വദേശിനിയായ യുവതിക്കും കുടുംബത്തിനുമാണ് ഈ ദുർഗതി നേരിടേണ്ടി വന്നത്. അത്യാഹിത വിഭാഗത്തിന് തൊട്ടുമുന്നിൽ ആംബുലൻസ് നിർത്തിയിട്ടിട്ടും ഉള്ളിലേക്ക് കൊണ്ടുപോകാൻ സംവിധാനമില്ലാത്തതിനാൽ ഏറെ നേരം വാഹനത്തിൽ തന്നെ കാത്തുനിൽക്കേണ്ടി വന്നു. തുടർന്ന് കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ ആരോഗ്യനില വഷളായ യുവതിയെ പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അടിയന്തരമായി മാറ്റുകയായിരുന്നു.

വളരെ അപകടകരമായ അവസ്ഥയിലായിരുന്ന യുവതിയെ ജീവൻ പണയം വെച്ചാണ് താൻ വേഗത്തിൽ ആശുപത്രിയിൽ എത്തിച്ചതെന്നും എന്നാൽ ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ താമസം സ്ഥിതി വഷളാക്കിയെന്നും ആംബുലൻസ് ഡ്രൈവർ ഗോപി വെളിപ്പെടുത്തി. മറ്റൊരു രോഗിക്കായി വീൽചെയർ കൊണ്ടുപോയിരിക്കുകയാണെന്ന നിരുത്തരവാദപരമായ മറുപടിയാണ് ആശുപത്രി അധികൃതർ നൽകിയതെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര ഇടപെടൽ ആവശ്യമായിരുന്ന ഈ കേസിൽ ഉണ്ടായത് ഗുരുതര വീഴ്ചയാണെന്നും, രോഗികളുടെ ജീവന് പുല്ലുവില കൽപ്പിക്കുന്ന ഇത്തരം സംഭവങ്ങൾ ഈ ആശുപത്രിയിൽ ആദ്യമായല്ല ഉണ്ടാകുന്നതെന്നും ഡ്രൈവർ ഗോപി കൂട്ടിച്ചേർത്തു. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *