India Mirror News

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ പരിഗണിക്കും: സമരം താൽക്കാലികമായി നിർത്തിയതിൽ പ്രതികരിച്ച് വിദ്യാഭ്യാസമന്ത്രി

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ പരിഗണിക്കും: സമരം താൽക്കാലികമായി നിർത്തിയതിൽ പ്രതികരിച്ച് വിദ്യാഭ്യാസമന്ത്രി

സാധാരണക്കാരുടെ അടുക്കളകളിലെ പ്രധാന ചെലവുകളിലൊന്നായ എൽ.പി.ജി സിലിണ്ടറുകളുടെ സബ്‌സിഡി തുടർന്നു ലഭിക്കുന്നതിനായി ഓഗസ്റ്റ് 16-നകം ഇ-കെ.വൈ.സി (e-KYC) പൂർത്തിയാക്കണമെന്ന് മുന്നറിയിപ്പ്. കൃത്യസമയത്ത് നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ സബ്‌സിഡി ആനുകൂല്യങ്ങൾ നഷ്ടമാകുകയും ഗാർഹിക സിലിണ്ടറുകൾ വാണിജ്യ നിരക്കിൽ വാങ്ങേണ്ടി വരികയും ചെയ്തേക്കുമെന്ന് കാണിച്ച് ഇൻഡേൻ ഗ്യാസ് ഉൾപ്പെടെയുള്ള വിതരണ കമ്പനികൾ ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ അയച്ചുതുടങ്ങിയിട്ടുണ്ട്. ഇൻഡേൻ, ഭാരത് ഗ്യാസ്, എച്ച്.പി ഗ്യാസ് ഉപഭോക്താക്കൾക്ക് ഏജൻസി സന്ദർശിച്ചോ, സിലിണ്ടർ വിതരണത്തിനെത്തുന്ന ജീവനക്കാർ മുഖേനെയോ അല്ലെങ്കിൽ മൊബൈൽ ആപ്പുകൾ വഴി ഓൺലൈനായോ ഇ-കെ.വൈ.സി ചെയ്യാവുന്നതാണ്.

ഓൺലൈനായി ഇ-കെ.വൈ.സി പൂർത്തിയാക്കുന്നതിനായി അതത് ഗ്യാസ് ഏജൻസിയുടെ ഔദ്യോഗിക മൊബൈൽ ആപ്പ് സ്മാർട്ട്ഫോണിൽ ഇൻസ്റ്റാൾ ചെയ്ത ശേഷം രജിസ്റ്റർ ചെയ്ത ഫോൺ നമ്പറും ഒ.ടി.പിയും (OTP) നൽകി ലോഗിൻ ചെയ്യേണ്ടതുണ്ട്. ഇൻഡേൻ ഉപഭോക്താക്കൾ 16 അക്ക എൽ.പി.ജി ഐഡി നൽകിയാണ് അക്കൗണ്ട് ലിങ്ക് ചെയ്യേണ്ടത്. തുടർന്ന് ഇ-കെ.വൈ.സി ഓപ്ഷൻ തിരഞ്ഞെടുത്ത് നിബന്ധനകൾ അംഗീകരിച്ച ശേഷം ‘AadhaarFaceRD’ ആപ്പ് ഉപയോഗിച്ച് ഫെയ്സ് സ്കാനിംഗ് (Face Authentication) പൂർത്തിയാക്കുന്നതോടെ ഇ-കെ.വൈ.സി പ്രക്രിയ വിജയകരമായി പൂർത്തിയാകും.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *