India Mirror News

കേരളത്തിലെവിടെയും ശല്യക്കാരായ കാട്ടുപന്നിയെ വെടിവെക്കാം: ഷൂട്ടർമാരുടെ പ്രവർത്തന പരിധി വിപുലീകരിച്ച് വനംവകുപ്പ് ഉത്തരവ്

കേരളത്തിലെവിടെയും ശല്യക്കാരായ കാട്ടുപന്നിയെ വെടിവെക്കാം: ഷൂട്ടർമാരുടെ പ്രവർത്തന പരിധി വിപുലീകരിച്ച് വനംവകുപ്പ് ഉത്തരവ്

കേരളത്തിലുടനീളം ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതിനുള്ള വ്യവസ്ഥകളിൽ വനംവകുപ്പ് ഇളവ് വരുത്തി ഉത്തരവിറക്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ എംപാനൽ ചെയ്തിട്ടുള്ള അംഗീകൃത ഷൂട്ടർമാരുടെ പ്രവർത്തന പരിധി വിപുലീകരിച്ചുകൊണ്ടാണ് പുതിയ ഭേദഗതി. മുൻപ് അതാത് തദ്ദേശ സ്ഥാപന പരിധിയിൽ മാത്രമായി ഒതുങ്ങിയിരുന്ന ഷൂട്ടർമാർക്ക്, ഇനി മുതൽ സംസ്ഥാനത്ത് എവിടെയുമുള്ള അംഗീകൃത പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ കേരളത്തിൽ എവിടെ വേണമെങ്കിലും കാട്ടുപന്നികളെ വെടിവെക്കാൻ അനുമതിയുണ്ടാകും. സംസ്ഥാനത്തെ 95 ശതമാനം പഞ്ചായത്തുകളിലും കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന കണ്ടെത്തലിന്റെയും കൃഷിനാശവും ജീവഹാനിയും വർധിച്ച സാഹചര്യം കണക്കിലെടുത്തുമാണ് വനംവകുപ്പിന്റെ ഈ തീരുമാനം.

വന്യജീവി സംരക്ഷണ നിയമപ്രകാരം ജനവാസമേഖലയിൽ ഭീഷണിയാകുന്ന പന്നികളെ കൊല്ലാൻ തദ്ദേശ അധ്യക്ഷന്മാരെ ഓണററി വൈൽഡ് ലൈഫ് വാർഡന്മാരായും സെക്രട്ടറിമാരെ അതിനുള്ള ഉദ്യോഗസ്ഥരായും സർക്കാർ മുൻപേ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, നിശ്ചിത നടപടിക്രമങ്ങൾ പാലിക്കാതെ കാട്ടുപന്നികളെ കൊല്ലുന്നതും അവയുടെ മാംസം കൈവശം വെക്കുന്നതും ഉപയോഗിക്കുന്നതും ഗുരുതരമായ കുറ്റകൃത്യമായി തുടരും. നിയമവിരുദ്ധമായി പന്നികളെ വേട്ടയാടിയാൽ മൂന്ന് വർഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്നും വനംവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *