India Mirror News

റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിൽ ‘സൈലന്റ് എയർപോർട്ട്’ പദ്ധതിക്ക് തുടക്കമായി; ഇനി ശബ്ദകോലാഹലങ്ങളില്ല

റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിൽ ‘സൈലന്റ് എയർപോർട്ട്’ പദ്ധതിക്ക് തുടക്കമായി; ഇനി ശബ്ദകോലാഹലങ്ങളില്ല

വിമാനത്താവളത്തിലെ നിരന്തരമായ അറിയിപ്പുകളും ശബ്ദകോലാഹലങ്ങളും ഒഴിവാക്കി യാത്രക്കാർക്ക് കൂടുതൽ ശാന്തവും സമാധാനപരവുമായ യാത്രാനുഭവം നൽകുന്നതിനായി റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ‘സൈലന്റ് എയർപോർട്ട്’ (ശബ്ദരഹിത വിമാനത്താവളം) പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ആദ്യഘട്ടം അന്താരാഷ്ട്ര ടെർമിനൽ 5-ലാണ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്. ബഹളം കുറയ്ക്കുന്നതിന്റെ ഭാഗമായി ഉച്ചഭാഷിണിയിലൂടെയുള്ള പൊതു അനൗൺസ്‌മെന്റുകൾ പൂർണമായും ഒഴിവാക്കുകയും വിമാനങ്ങളുടെ സമയവും മറ്റ് പ്രധാന വിവരങ്ങളും ബോർഡിങ് ഗേറ്റുകൾക്ക് സമീപം മാത്രമായി ചുരുക്കുകയും ചെയ്തിട്ടുണ്ട്.

ഇതിന് പകരമായി യാത്രക്കാർക്ക് ആവശ്യമായ വിവരങ്ങൾ ഡിജിറ്റൽ സ്ക്രീനുകളിലൂടെയും മൊബൈൽ ആപ്പുകൾ വഴിയുമാണ് ലഭ്യമാക്കുന്നത്. കൂടാതെ, വിമാനത്താവളത്തിന്റെ 920020090 എന്ന വാട്സാപ്പ് നമ്പർ, ഔദ്യോഗിക വെബ്‌സൈറ്റ്, ഡിസ്‌പ്ലേ ബോർഡുകൾ, ‘എന്നോട് ചോദിക്കൂ’ ടീം എന്നിവ വഴിയും യാത്രക്കാർക്ക് ഫ്ലൈറ്റ് വിവരങ്ങൾ തത്സമയം അറിയാൻ സാധിക്കും. പദ്ധതിയുടെ തുടർന്നുള്ള ഘട്ടങ്ങൾ തക്കസമയത്ത് പ്രഖ്യാപിക്കുമെന്ന് അറിയിച്ച അധികൃതർ, റിയാദിനെ ലോകോത്തര വ്യോമയാന കേന്ദ്രമാക്കി മാറ്റുന്നതിന്റെയും സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിന്റെയും ഭാഗമായാണ് ഈ നടപടിയെന്ന് വ്യക്തമാക്കി.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *