India Mirror News

ചാറ്റ്‌ജിപിടിയിൽ കൗമാരക്കാർക്കായി കൂടുതൽ സുരക്ഷയും പഠനസൗകര്യങ്ങളും; ആഗോളതലത്തിൽ പുതിയ പതിപ്പുമായി ഓപ്പൺഎഐ

ചാറ്റ്‌ജിപിടിയിൽ കൗമാരക്കാർക്കായി കൂടുതൽ സുരക്ഷയും പഠനസൗകര്യങ്ങളും; ആഗോളതലത്തിൽ പുതിയ പതിപ്പുമായി ഓപ്പൺഎഐ

കൗമാരക്കാർക്കായി കൂടുതൽ സുരക്ഷാ മാനദണ്ഡങ്ങളും പഠനസൗകര്യങ്ങളും ഉൾപ്പെടുത്തി പുതിയ പ്രത്യേക ചാറ്റ്‌ജിപിടി അനുഭവം ഓപ്പൺഎഐ ആഗോളതലത്തിൽ അവതരിപ്പിച്ചു. ഓഗസ്റ്റ് 18 മുതൽ ലഭ്യമായിത്തുടങ്ങിയ ഈ സേവനത്തിൽ 13 മുതൽ 17 വയസ്സുവരെയുള്ള ഉപയോക്താക്കളെയാണ് പ്രധാനമായും ഉൾപ്പെടുത്തുന്നത്. ഓപ്പൺഎഐയുടെ പ്രത്യേക സംവിധാനങ്ങൾ വഴി പ്രായം തിരിച്ചറിഞ്ഞോ അല്ലെങ്കിൽ ഉപയോക്താക്കൾ സ്വന്തമായി പ്രായം സ്ഥിരീകരിച്ചോ ആണ് ഈ പ്രൊഫൈലിലേക്ക് പ്രവേശിക്കുന്നത്. പഠനം കൂടുതൽ എളുപ്പമാക്കാനായി ഉൾപ്പെടുത്തിയിട്ടുള്ള ‘പഠനമോഡ്’ വിദ്യാർഥികൾക്ക് ചോദ്യങ്ങൾ ചോദിക്കുമ്പോൾ നേരിട്ട് ഉത്തരം നൽകുന്നതിന് പകരം സൂചനകളും ഘട്ടംഘട്ടമായ വിശദീകരണങ്ങളും ക്വിസുകളും നൽകി അവരെ സ്വയം പ്രശ്നപരിഹാരത്തിലേക്ക് നയിക്കുന്നു. കുട്ടികൾക്ക് സ്വന്തമായി പഠനസമയവും നിശ്ചിത സമയങ്ങളിൽ ഉപയോഗം പരിമിതപ്പെടുത്താൻ നിശ്ശബ്ദ സമയവും ക്രമീകരിക്കാം.

സ്വയം ഉപദ്രവിക്കൽ, അക്രമം, ലൈംഗിക ഉള്ളടക്കം, അപകടകരമായ ഭക്ഷണക്രമം തുടങ്ങിയ വിഷയങ്ങളിൽ ദീർഘനേരത്തെ ഉപയോഗം ഒഴിവാക്കാനുള്ള ബ്രേക്ക് മുന്നറിയിപ്പുകൾ ഉൾപ്പെടെ കൂടുതൽ കർശനമായ സുരക്ഷാ നിയന്ത്രണങ്ങളാണ് ഈ പതിപ്പിൽ ഒരുക്കിയിട്ടുള്ളത്. രക്ഷാകർതൃ നിയന്ത്രണങ്ങൾ വഴി അക്കൗണ്ടിലെ ചില ക്രമീകരണങ്ങൾ മാറ്റാമെങ്കിലും കുട്ടികളുടെ വ്യക്തിഗത സംഭാഷണങ്ങൾ വായിക്കാൻ രക്ഷിതാക്കൾക്ക് അനുവാദമുണ്ടായിരിക്കില്ല. എന്നാൽ അപൂർവ്വമായ ഗുരുതര സുരക്ഷാ സാഹചര്യങ്ങളിൽ പരിമിതമായ വിവരങ്ങൾ ഉൾപ്പെടുത്തി രക്ഷിതാക്കൾക്ക് സന്ദേശം നൽകാൻ ഓപ്പൺഎഐക്ക് സാധിക്കും. അക്കൗണ്ട് ഉടമയ്ക്ക് 18 വയസ് തികയുന്നതോടെ കൗമാര അനുഭവവും ബന്ധിപ്പിച്ച രക്ഷിതൃ നിയന്ത്രണങ്ങളും സ്വയം അവസാനിക്കും. അതേസമയം ഗൂഗിൾ ട്രാൻസ്ലേറ്ററിന് വെല്ലുവിളിയായി ഓപ്പൺഎഐ ‘ചാറ്റ്‌ജിപിടി ട്രാൻസ്ലേറ്റ്’ അവതരിപ്പിച്ച വിവരവും ഇതിനൊപ്പം ശ്രദ്ധേയമാകുന്നുണ്ട്. ഘട്ടംഘട്ടമായി അവതരിപ്പിക്കുന്ന ഈ സേവനം ആഗോളതലത്തിൽ വിവിധ രാജ്യങ്ങളിലെ കൗമാരക്കാർക്ക് പഠനത്തിനും സർഗ്ഗാത്മക ആവശ്യങ്ങൾക്കുമായി ഉപയോഗപ്പെടുത്താം.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *