India Mirror News

പരീക്ഷാ മൂല്യനിർണ്ണയത്തിലെ വീഴ്ചകൾ: ലോ കോളജുകളിൽ കേന്ദ്രീകൃത ക്യാമ്പുകളും ഓൺലൈൻ ചോദ്യപേപ്പറും നടപ്പിലാക്കാൻ കേരള സർവകലാശാല

പരീക്ഷാ മൂല്യനിർണ്ണയത്തിലെ വീഴ്ചകൾ: ലോ കോളജുകളിൽ കേന്ദ്രീകൃത ക്യാമ്പുകളും ഓൺലൈൻ ചോദ്യപേപ്പറും നടപ്പിലാക്കാൻ കേരള സർവകലാശാല

കേരള സർവകലാശാലയ്ക്ക് കീഴിലെ ലോ കോളജുകളിലെ പരീക്ഷാ നടത്തിപ്പിലും മൂല്യനിർണ്ണയത്തിലും ഉയർന്നുവന്ന വീഴ്ചകളിൽ ഉറപ്പായ പരിഹാര നടപടികളുമായി സർവകലാശാല രംഗത്തെത്തി. പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾ ട്വന്റിഫോർ വാർത്തയാക്കിയതിന് പിന്നാലെയാണ് നീക്കം. ലോ കോളജുകളിൽ എൽഎൽബി പരീക്ഷകൾ കൂടുതൽ സുതാര്യമായി നടത്തുമെന്ന് വൈസ് ചാൻസലർ വ്യക്തമാക്കി. ഇനിമുതൽ അധ്യാപകർ ഉത്തരക്കടലാസുകൾ വീട്ടിലേക്ക് കൊണ്ടുപോകുന്ന രീതി അവസാനിപ്പിക്കുകയും പകരം കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്യും.

ചോദ്യപേപ്പറുകൾ മുൻകൂട്ടി പരീക്ഷാ കേന്ദ്രങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്ന സമ്പ്രദായം ഒഴിവാക്കി, പരീക്ഷ തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഓൺലൈനായി അയച്ചുനൽകുന്ന രീതിയിലേക്ക് മാറ്റാനാണ് സർവകലാശാല തീരുമാനം. കൂടാതെ, സർവകലാശാലയുടെ എല്ലാവിധ പ്രവർത്തനങ്ങളും പൂർണ്ണമായും ഡിജിറ്റലാക്കുന്നതിനായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിലെ നിലവിലുള്ള പോരായ്മകൾ പരിഹരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *