കൊച്ചി: മലയാള സിനിമയിലെ പ്രശസ്ത തിരക്കഥാകൃത്തായിരുന്ന അന്തരിച്ച ജോൺ പോളിന്റെ ഭാര്യ ഐഷ (75) അന്തരിച്ചു. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. രണ്ട് ദിവസം മുൻപ് കൊച്ചി എളംകുളത്ത് വെച്ച് ഇവർ സഞ്ചരിച്ചിരുന്ന വശത്തേക്ക് ഒരു ബൈക്ക് വന്നിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലയാള ചലച്ചിത്ര സാംസ്കാരിക ലോകത്തിന് വലിയ സംഭാവനകൾ നൽകിയ ജോൺ പോളിന്റെ വിയോഗത്തിന് ശേഷം കൊച്ചിയിലായിരുന്നു ഐഷ താമസിച്ചിരുന്നത്.
Tags:
You can share this post!
administrator



