India Mirror News

ജന്തർമന്തറിലെ പെല്ലറ്റ് ആക്രമണം: കാഴ്ച നഷ്ടപ്പെട്ട വിദ്യാർത്ഥിയുമായി രാഹുലും പ്രിയങ്കയും പോലീസ് സ്റ്റേഷനിൽ; എഫ്ഐആർ ഇടാത്തതിൽ പ്രതിഷേധം

ജന്തർമന്തറിലെ പെല്ലറ്റ് ആക്രമണം: കാഴ്ച നഷ്ടപ്പെട്ട വിദ്യാർത്ഥിയുമായി രാഹുലും പ്രിയങ്കയും പോലീസ് സ്റ്റേഷനിൽ; എഫ്ഐആർ ഇടാത്തതിൽ പ്രതിഷേധം

ജന്തർമന്തറിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പെല്ലറ്റ് ആക്രമണത്തിൽ കാഴ്ച നഷ്ടപ്പെട്ട സാഹിൽ ലോച്ചവ് എന്ന വിദ്യാർത്ഥിയുമായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്തി. ആക്രമണം നടത്തിയ പോലീസുകാർക്കെതിരെ പരാതി നൽകാൻ എത്തിയ നേതാക്കൾക്ക് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറാകാതിരുന്നതിനെ തുടർന്ന് സ്റ്റേഷന് മുന്നിൽ പ്രതിഷേധം ആരംഭിക്കേണ്ടി വന്നു. നേരത്തെ മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ശ്രമിച്ചെങ്കിലും കേസ് എടുക്കാൻ പോലീസ് കൂട്ടാക്കിയിരുന്നില്ല. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതെ തിരികെ പോകില്ലെന്ന് വ്യക്തമാക്കിയ രാഹുൽ ഗാന്ധി, സ്ഥലത്തെ ഡിസിപിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

പെല്ലറ്റ് ഗൺ പ്രയോഗത്തിൽ ഗുരുതരമായി പരിക്കേറ്റ് റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിയെയും കൂട്ടിയാണ് രാഹുൽ സ്റ്റേഷനിലെത്തിയത്. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ അമിത ബലപ്രയോഗത്തിനും പെല്ലറ്റ് പ്രയോഗത്തിനുമെതിരെ പാർലമെന്റിനകത്തും പുറത്തും കോൺഗ്രസ് ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്. ക്രൂരമായ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് കർശന നടപടി സ്വീകരിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *