India Mirror News

അന്താരാഷ്ട്ര സമുദ്രപരിധിയിൽ ഇന്ത്യൻ കപ്പലിൽ പാക് നാവികസേനാ കപ്പലിടിച്ചു; പാകിസ്ഥാനെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ

അന്താരാഷ്ട്ര സമുദ്രപരിധിയിൽ ഇന്ത്യൻ കപ്പലിൽ പാക് നാവികസേനാ കപ്പലിടിച്ചു; പാകിസ്ഥാനെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ

അന്താരാഷ്ട്ര സമുദ്ര മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന ഇന്ത്യൻ നാവികസേനയുടെ കപ്പലിൽ പാകിസ്ഥാൻ നാവികസേനയുടെ കപ്പൽ വന്ന് ഇടിച്ചു. ഒമാൻ തീരത്തുനിന്ന് ഏകദേശം 200 കിലോമീറ്റർ കിഴക്കൻ മേഖലയിലാണ് സംഭവം നടന്നത്. അപകടത്തിൽ ഇന്ത്യൻ കപ്പലിന് കാര്യമായ കേടുപാടുകളോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ലെന്നാണ് സൂചന. സംഭവത്തെ തുടർന്ന് പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തിയ ഇന്ത്യ, പാക് നാവിക യൂണിറ്റിന്റെ പ്രൊഫഷണൽ അല്ലാത്തതും അംഗീകരിക്കാനാകാത്തതുമായ പെരുമാറ്റത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ വെച്ചുണ്ടായ ഈ സംഭവം, സൈനിക നീക്കങ്ങളും പരിശീലനങ്ങളും സംബന്ധിച്ച് മുൻകൂട്ടി അറിയിപ്പ് നൽകണമെന്ന് വ്യവസ്ഥ ചെയ്യുന്ന 1991 ഏപ്രിലിലെ ഉഭയകക്ഷി കരാറിലെ ആർട്ടിക്കിൾ 10-ന്റെ നേരിട്ടുള്ള ലംഘനമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പാക് സൈനിക യൂണിറ്റുകൾ ജാഗ്രത പാലിക്കണമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറുകൾ പാലിക്കണമെന്നും ബന്ധപ്പെട്ട അധികൃതരെ അറിയിക്കാൻ വിദേശകാര്യ മന്ത്രാലയം നിർദ്ദേശം നൽകി. കൂടാതെ, ഇസ്ലാമാബാദിലെ ഇന്ത്യൻ പ്രതിനിധിയോട് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിന് മുന്നിലും സമാനമായ രീതിയിൽ ശക്തമായ പ്രതിഷേധം അറിയിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *