India Mirror News

സെപ്റ്റംബർ 1 മുതൽ വരുന്ന പ്രധാന മാറ്റങ്ങളും സമയപരിധികളും

സെപ്റ്റംബർ 1 മുതൽ വരുന്ന പ്രധാന മാറ്റങ്ങളും സമയപരിധികളും

ഓഗസ്റ്റ് 31-ഓടെ വിവിധ സാമ്പത്തിക, ബാങ്കിംഗ് സേവനങ്ങളുടെ സുപ്രധാന സമയപരിധികൾ അവസാനിക്കാനിരിക്കെ, രാജ്യത്ത് സെപ്റ്റംബർ 1 മുതൽ നിലവിൽ വരുന്നത് നിരവധി മാറ്റങ്ങൾ. ടാക്സ് ഓഡിറ്റ് ആവശ്യമില്ലാത്ത വ്യക്തികൾക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യേണ്ട അവസാന തീയതി ഓഗസ്റ്റ് 31 ആണ്. അതിനുശേഷം ഫയൽ ചെയ്യുന്നവരിൽ നിന്ന് വരുമാന പരിധിക്കനുസരിച്ച് ആയിരം രൂപ മുതൽ അയ്യായിരം രൂപ വരെ ലേറ്റ് ഫീ ഈടാക്കും. ഒപ്പം, ഗാർഹിക എൽപിജി ഉപഭോക്താക്കൾ സബ്സിഡി തുടർന്നും ലഭിക്കുന്നതിനായി ആധാർ അധിഷ്ഠിത ബയോമെട്രിക് ഇ-കെവൈസി ഓഗസ്റ്റ് 31-നകം പൂർത്തിയാക്കേണ്ടതുണ്ട്.

സെപ്റ്റംബർ 1 ആരംഭിക്കുന്നതോടെ എണ്ണക്കമ്പനികൾ ഗാർഹിക, വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റം വരുത്താൻ സാധ്യതയുണ്ട്. കൂടാതെ, വിമാന ഇന്ധന (എടിഎഫ്) നിരക്കുകൾ പുതുക്കുന്നതിനനുസരിച്ച് ഭാവിയിൽ വിമാന ടിക്കറ്റ് നിരക്കുകളിലും മാറ്റം വന്നേക്കാം. വിവിധ ബാങ്കുകൾ എടിഎം ഇടപാടുകൾ, ക്യാഷ് ഹാൻഡ്‌ലിംഗ് എന്നിവയുടെ സേവന നിരക്കുകൾ പുതുക്കി നിശ്ചയിക്കുന്നതും സെപ്റ്റംബർ ഒന്നു മുതലാണ്. അതേസമയം, രാജ്യാന്തര വിമാന യാത്രക്കാരുടെ സമയം ലാഭിക്കുന്നതിനായി ബോർഡിങ് പാസുകളിൽ സീൽ പതിക്കുന്ന രീതി ബ്യൂറോ ഓഫ് ഇമിഗ്രേഷൻ ഒഴിവാക്കിയിട്ടുണ്ട്; ഇനി മുതൽ ഫോണിലെ ഡിജിറ്റൽ ബോർഡിങ് പാസ് കാണിച്ചാൽ മതിയെന്നും അധികൃതർ വ്യക്തമാക്കി.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *