India Mirror News

സി.പി.ഐ.എമ്മിൽ തിരുത്തലും പുനഃസംഘടനയും; സെക്രട്ടേറിയറ്റിൽ മാറ്റങ്ങൾ, ഇ.ഡിക്കെതിരെ പ്രമേയം

സി.പി.ഐ.എമ്മിൽ തിരുത്തലും പുനഃസംഘടനയും; സെക്രട്ടേറിയറ്റിൽ മാറ്റങ്ങൾ, ഇ.ഡിക്കെതിരെ പ്രമേയം

വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് പിന്നാലെ സി.പി.ഐ.എമ്മിൽ തിരുത്തൽ നടപടികൾക്കും പുനഃസംഘടനയ്ക്കും തുടക്കമായി. സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉയർന്ന വിമർശനങ്ങളുടെയും ദൗർബല്യങ്ങളുടെയും പശ്ചാത്തലത്തിൽ പി. ജയരാജൻ, വി. ശിവൻകുട്ടി, എം. ബി. രാജേഷ്, ജോൺ ബ്രിട്ടാസ് എന്നിവരെ പുതിയതായി ഉൾപ്പെടുത്തി. അതേസമയം തോമസ് ഐസക്, ടി. പി. രാമകൃഷ്ണൻ എന്നിവരെ സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി. സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന് യോഗത്തിൽ ശാസന ലഭിച്ചപ്പോൾ, പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിർദ്ദേശം നൽകി.

ഇതോടൊപ്പം പാർട്ടി സംസ്ഥാന സമിതിയിലേക്ക് യുവജന-വിദ്യാർത്ഥി രംഗത്തുനിന്നുള്ള 9 നേതാക്കളെ ക്ഷണിതാക്കളായി ഉൾപ്പെടുത്തി. ജെയ്ക്ക് സി. തോമസ്, ആദർശ് സജി, പി. എസ്. സഞ്ജീവ്, എം. ശിവപ്രസാദ്, എം. വിജിൻ, എൻ. സുകന്യ, ഒ. എസ്. അംബിക, സുബൈദ ഇസഹാക് എന്നിവരാണ് പുതുതായി കമ്മിറ്റിയിലെത്തിയത്.

അതിനിടെ, മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനും എതിരായ ഇ.ഡി നീക്കങ്ങൾക്കെതിരെ യോഗത്തിൽ ഏകകണ്ഠമായി പ്രമേയം പാസാക്കി. 12 ജില്ലാ കമ്മിറ്റികൾ ചർച്ചയിൽ ഉന്നയിച്ച ആവശ്യത്തിന്മേൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. കെ. ബിജുവാണ് പ്രമേയം അവതരിപ്പിച്ചത്. കേന്ദ്ര ഏജൻസികൾ സംസ്ഥാന നേതാക്കളെ വേട്ടയാടുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിരോധം തീർക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *