India Mirror News

സി.എം.ആർ.എൽ കേസ് മഞ്ഞുമലയുടെ ഒരറ്റം മാത്രം; പിണറായിയും റിയാസും രാജിവെക്കണമെന്ന് ഷോൺ ജോർജ്

സി.എം.ആർ.എൽ കേസ് മഞ്ഞുമലയുടെ ഒരറ്റം മാത്രം; പിണറായിയും റിയാസും രാജിവെക്കണമെന്ന് ഷോൺ ജോർജ്

സി.എം.ആർ.എൽ (CMRL) കേസിൽ ഇപ്പോൾ പുറത്തുവന്ന തുക മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്ന ഗുരുതര ആരോപണവുമായി ബി.ജെ.പി നേതാവ് ഷോൺ ജോർജ് രംഗത്ത്. ഭാവി ബിസിനസിനു വേണ്ടിയാണ് തുകയെന്ന വീണ വിജയന്റെ പ്രസ്താവന ശരിവെച്ച അദ്ദേഹം, ഇതിനായുള്ള ബാക്കി പണം എവിടെ നിന്നാണ് വന്നതെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ കൂടുതൽ സ്വത്തുണ്ടെന്ന് ഇവർ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും ഇൻവോയ്സുകളില്ലാതെ കണ്ടെത്തിയ 1 കോടി 55 ലക്ഷം രൂപയടക്കമുള്ള അധിക തുക കള്ളപ്പണമായി കണക്കാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി മുഹമ്മദ് റിയാസിനെയും സി.പി.ഐ.എം പുറത്താക്കണമെന്നും മുഖ്യമന്ത്രി പദവിയുടെ പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രകടമായി ഒരു കമ്പനിക്ക് വേണ്ടി അന്നത്തെ മുഖ്യമന്ത്രി നിലകൊണ്ടുവെന്നും അദ്ദേഹം ആരോപിച്ചു.

കേസുമായി ബന്ധപ്പെട്ട് ഇ.ഡി അയച്ച കത്തിൽ മുസ്ലിം ലീഗ് നേതാക്കളുടെ പേരുകൾ കൂടിയുള്ളതിനാലാണ് സംസ്ഥാന സർക്കാർ കേസെടുക്കാൻ മടിക്കുന്നതെന്നും കൊള്ളയ്ക്ക് കൂട്ടുനിൽക്കുകയാണെന്നും ഷോൺ ജോർജ് വിമർശിച്ചു. കേസിൽ വി.ഡി. സതീശനും പിണറായി വിജയനും തമ്മിലുള്ള ബന്ധം മാത്രമല്ല, ലീഗ് നേതാക്കളുടെ സാന്നിധ്യവുമാണ് പ്രതിസന്ധിക്ക് കാരണം. മലബാറിൽ സമാന്തര സമ്പദ്‌വ്യവസ്ഥയുണ്ടാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ഇതിൽ മുഹമ്മദ് റിയാസ് അടക്കമുള്ളവർക്ക് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കേസിൽ എസ്.എഫ്.ഐ.ഒ (SFIO) അന്വേഷണം പ്രഖ്യാപിച്ചതിനെ തുടർന്നാണ് വിദേശത്തേക്ക് പണം കടത്തിയതെന്നും ഡയറി കുറിപ്പുകൾ പിടിച്ചെടുത്തത് ഇതിനു ശേഷമാണെന്നും പറഞ്ഞ അദ്ദേഹം, മുസ്ലിം ലീഗിന്റെ സമാന്തര സാമ്പത്തിക ഇടപാടുകളിൽ തൊടാൻ മുഖ്യമന്ത്രിക്ക് ധൈര്യമില്ലെന്നും കുറ്റപ്പെടുത്തി.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *