India Mirror News

കരുവാറ്റ വയോധിക വധക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പിന് അനുമതി, മാതാപിതാക്കളുടെ ഹർജി ഹൈക്കോടതി തള്ളി

കരുവാറ്റ വയോധിക വധക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പിന് അനുമതി, മാതാപിതാക്കളുടെ ഹർജി ഹൈക്കോടതി തള്ളി

കരുവാറ്റയിൽ കൊച്ചുമകളുടെ ക്വട്ടേഷനിൽ വയോധികനായ ശിവൻകുട്ടി ക്രൂരമായി കൊല്ലപ്പെട്ട കേസിൽ, പ്രായപൂർത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പുമായി പൊലീസിന് മുന്നോട്ട് പോകാം. കേസിൽ ഉൾപ്പെട്ട കുട്ടികളെ പൊലീസ് കസ്റ്റഡിയിൽ വിട്ട ആലപ്പുഴ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവ് ചോദ്യം ചെയ്ത് മാതാപിതാക്കൾ നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. എന്നാൽ തെളിവെടുപ്പ് വേളയിൽ ജുവനൈൽ ജസ്റ്റിസ് ബോർഡ് നിർദ്ദേശിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് കസ്റ്റഡി കുട്ടികളുടെ മാനസികാരോഗ്യത്തെയും ആത്മാഭിമാനത്തെയും പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു മാതാപിതാക്കളുടെ പ്രധാന വാദം.

സംസ്ഥാനത്ത് ആദ്യമായാണ് പ്രായപൂർത്തിയാകാത്ത കുട്ടികളെ പൊലീസ് കസ്റ്റഡിയിൽ വിടുന്നത്. കേസിൽ ഉൾപ്പെട്ട മൂന്ന് ആൺകുട്ടികളെയും വിശദമായി ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായാണ് പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടത്. 13 വയസ്സുകാരിയായ കൊച്ചുമകൾ ഉൾപ്പെടെ നാല് പേരാണ് കേസിൽ പ്രതികളായിട്ടുള്ളത്. നിലവിൽ പെൺകുട്ടിയെ കോഴിക്കോട്ടെ സാമൂഹികക്ഷേമ വകുപ്പ് കേന്ദ്രത്തിലും ആൺകുട്ടികളെ ചേർത്തല മായിത്തറയിലെ സംരക്ഷണ കേന്ദ്രത്തിലുമാണ് പാർപ്പിച്ചിരിക്കുന്നത്. 16 നും 18 നും ഇടയിൽ പ്രായമുള്ളവർ കൊലപാതകം പോലുള്ള ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ മുതിർന്ന കുറ്റവാളികളായി പരിഗണിച്ച് നിയമനടപടി സ്വീകരിക്കാനുള്ള വ്യവസ്ഥ നിലനിൽക്കുന്നുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *