India Mirror News

ലഹരിക്കേസിലെ പ്രതി തന്റെ സോഷ്യൽ മീഡിയ കോർഡിനേറ്ററല്ല: പ്രചാരണം തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ

ലഹരിക്കേസിലെ പ്രതി തന്റെ സോഷ്യൽ മീഡിയ കോർഡിനേറ്ററല്ല: പ്രചാരണം തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ

എം.ഡി.എം.എ കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ തന്റെ സോഷ്യൽ മീഡിയ കോർഡിനേറ്ററാണെന്ന വാർത്തകൾ തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. മയക്കുമരുന്ന് കേസിൽ പിടിയിലായ വ്യക്തിയെ തനിക്ക് വ്യക്തിപരമായി അറിയാമെങ്കിലും അയാൾ തന്റെ സോഷ്യൽ മീഡിയ കോർഡിനേറ്ററല്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. തനിക്ക് പ്രത്യേക സോഷ്യൽ മീഡിയ ടീമോ അതിന് കോർഡിനേറ്ററോ നിലവിലില്ല. കേസിൽ അറസ്റ്റിലായ മുഹമ്മദ് ഹുസൈൻ, അബ്ദുൾ സലാം എന്നിവരെ തനിക്ക് അറിയാമെന്നും അതിലൊരാൾ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവകേരള യാത്രയ്‌ക്കെതിരെയുള്ള പ്രതിഷേധത്തിനിടെ പോലീസിന്റെ ക്രൂര മർദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് മുഹമ്മദ് ഹുസൈൻ. അന്ന് പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് ഇയാളെ ഫോണിൽ വിളിച്ച് ആശ്വസിപ്പിക്കുകയും പിന്നീട് അവിടുത്തെ പഞ്ചായത്തിലെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോൾ വീട്ടിൽ സന്ദർശിച്ച് കണ്ടുമുട്ടുകയുമായിരുന്നു. പോലീസിന്റെ മർദനമേറ്റ പ്രവർത്തകരെ ആശ്വസിപ്പിക്കുക എന്ന നിലപാടിന്റെ ഭാഗമായാണ് താൻ ബന്ധപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇയാൾക്ക് ഇങ്ങനെയൊരു ലഹരി പശ്ചാത്തലമുള്ളതായി നാട്ടുകാർക്കോ പഞ്ചായത്ത് അധികൃതർക്കോ പാർട്ടി പ്രവർത്തകർക്കോ അറിവുണ്ടായിരുന്നില്ലെന്നും കേസ് വന്നപ്പോഴാണ് താനും ഇതേക്കുറിച്ച് അറിയുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *