India Mirror News

ബിജു മേനോന്റെ ‘അവറാച്ചൻ ആൻഡ് സൺസ്’ സെപ്റ്റംബറിൽ തിയറ്ററുകളിലേക്ക്; വൻ താരനിരയോടെ പുതിയ ഫാമിലി ഡ്രാമ

ബിജു മേനോന്റെ ‘അവറാച്ചൻ ആൻഡ് സൺസ്’ സെപ്റ്റംബറിൽ തിയറ്ററുകളിലേക്ക്; വൻ താരനിരയോടെ പുതിയ ഫാമിലി ഡ്രാമ

ബിജു മേനോനെ നായകനാക്കി ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് നവാഗതനായ തമ്പി സംവിധാനം ചെയ്യുന്ന ‘അവറാച്ചൻ ആൻഡ് സൺസ്’ എന്ന ചിത്രം സെപ്റ്റംബറിൽ തിയറ്ററുകളിലെത്തുന്നു. അവറാച്ചന്റെയും മക്കളുടെയും കുടുംബ ബന്ധങ്ങളും സാമൂഹിക ജീവിതവും പശ്ചാത്തലമാക്കി പൂർണ്ണമായും നർമ്മത്തിൽ ചാലിച്ചൊരുക്കിയ ഈ ഫാമിലി ഡ്രാമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേർന്നാണ്. ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രെയ്‌സ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൺ, സാബുമോൻ തുടങ്ങി പ്രമുഖ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ജസ്റ്റിൻ സ്റ്റീഫൻ സഹനിർമ്മാണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് സജിത് പുരുഷനും എഡിറ്റിംഗ് ആകാശ് ജോസഫ് വർഗീസുമാണ്. സനൽ ദേവാണ് സംഗീത സംവിധായകൻ. സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരവും അജി കുറ്റിയാനി കലാസംവിധാനവും റഷീദ് അഹമ്മദ് മേക്കപ്പും കൈകാര്യം ചെയ്ത ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസാണ്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം പ്രതീഷ് ശേഖറാണ് പി.ആർ.ഒ മുഖേന പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *