രാജ്യത്ത് നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ പാർലമെന്റിൽ ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭ സ്പീക്കർക്ക് കത്ത് നൽകി. പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ സർക്കാർ സന്നദ്ധമാണെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകൾ മാത്രമാണ് വഴിയെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇന്നും സഭയിൽ എത്താതിരുന്ന ആഭ്യന്തരമന്ത്രി, വിദ്യാർത്ഥികൾക്കെതിരായ അതിക്രമങ്ങളിൽ നേരിട്ട് മറുപടി നൽകണമെന്ന നിലപാടിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്.
വിഷയത്തിൽ സർക്കാരിന് യാതൊന്നും ഒളിച്ചുവെക്കാനില്ലെന്നും ഏത് ദിവസവും ചർച്ചയ്ക്ക് തയ്യാറാണെന്നും അമിത് ഷാ നേരത്തെ വാ വാർത്താ ഏജൻസിയായ പിടിഐയോട് വ്യക്തമാക്കിയിരുന്നു. താൻ പതിവായി പാർലമെന്റിൽ എത്താറുണ്ടെങ്കിലും പ്രതിപക്ഷ ബഹളം കാരണം സഭാ നടപടികൾ തടസ്സപ്പെടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യാഥാർത്ഥ്യങ്ങളിൽ നിന്ന് ആരാണ് ഒളിച്ചോടുന്നതെന്ന് ജനങ്ങൾക്ക് അറിയാമെന്നും സഭയിലെ ബഹളം അവസാനിപ്പിച്ച് പ്രതിപക്ഷം ചർച്ചയ്ക്ക് തയ്യാറാകണമെന്നും ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു.



