India Mirror News

ഐ.ടി ചട്ടങ്ങളിൽ ഭേദഗതി; നിയമവിരുദ്ധ ഉള്ളടക്കങ്ങൾ നീക്കാൻ 3 മണിക്കൂർ, എ.ഐ കണ്ടന്റുകൾക്ക് ലേബൽ നിർബന്ധം

ഐ.ടി ചട്ടങ്ങളിൽ ഭേദഗതി; നിയമവിരുദ്ധ ഉള്ളടക്കങ്ങൾ നീക്കാൻ 3 മണിക്കൂർ, എ.ഐ കണ്ടന്റുകൾക്ക് ലേബൽ നിർബന്ധം

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ബാധകമായ വിവര സാങ്കേതിക വിദ്യ (ഐ.ടി) ചട്ടങ്ങളിൽ കേന്ദ്ര സർക്കാർ നിർണ്ണായക ഭേദഗതി വരുത്തി. പുതിയ ചട്ടങ്ങൾ പ്രകാരം സർക്കാറോ കോടതിയോ നിർദ്ദേശിച്ചാൽ നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിനുള്ള സമയപരിധി മുൻപത്തെ 36 മണിക്കൂറിൽ നിന്ന് വെറും മൂന്ന് മണിക്കൂറായി ചുരുക്കി. നഗ്നദൃശ്യങ്ങൾ, ഡീപ്ഫേക്ക് ഉള്ളടക്കങ്ങൾ തുടങ്ങിയ അതീവ ഗൗരവമുള്ള വിഷയങ്ങളിൽ രണ്ട് മണിക്കൂറിനകം തന്നെ കർശന നടപടി സ്വീകരിക്കേണ്ടതുണ്ട്. കൂടാതെ, എ.ഐ (കൃത്രിമബുദ്ധി) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ, ടെക്സ്റ്റ് എന്നിവയിൽ അവ ‘എ.ഐ നിർമ്മിതം’ എന്ന് വ്യക്തമായി അടയാളപ്പെടുത്തുന്ന ലേബലുകളും ട്രാക്ക് ചെയ്യാവുന്ന മെറ്റാഡാറ്റയും ഉൾപ്പെടുത്തുന്നത് നിർബന്ധമാക്കിയിട്ടുണ്ട്.

നഗ്നത, മോർഫിങ്, വ്യാജ ചിത്രങ്ങൾ തുടങ്ങിയവയ്‌ക്കെതിരെയുള്ള പരാതികളിൽ അതിവേഗ നടപടി വേണമെന്ന ദീർഘകാല ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. അതീവ ഗൗരവമുള്ളതല്ലാത്ത മറ്റ് പരാതികളിൽ തീർപ്പു കൽപ്പിക്കാനുള്ള സമയപരിധി മുൻപത്തെ 72 മണിക്കൂറിൽ നിന്ന് 36 മണിക്കൂറായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ നിയമങ്ങൾ പ്രകാരം കുറ്റകരമായ രീതിയിൽ എ.ഐ ദൃശ്യങ്ങൾ നിർമ്മിക്കുന്നതിനെതിരെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഇത്തരം കുറ്റകരമായ ഉള്ളടക്കങ്ങൾ പ്രചരിക്കാൻ സൗകര്യമൊരുക്കിയാൽ ഇനി മുതൽ സോഷ്യൽ മീഡിയ കമ്പനികളും ഉത്തരവാദികളാകും. പുതിയ ചട്ടങ്ങൾ കൃത്യമായി പാലിക്കാത്ത പ്ലാറ്റ്‌ഫോമുകൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *