India Mirror News

ഏഷ്യൻ പാരാ ഗെയിംസ് സ്വർണ മെഡൽ വിജയി നീരജ് യാദവ് ഡൽഹിയിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സംശയം

ഏഷ്യൻ പാരാ ഗെയിംസ് സ്വർണ മെഡൽ വിജയി നീരജ് യാദവ് ഡൽഹിയിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സംശയം

മൂന്ന് തവണ ഏഷ്യൻ പാരാ ഗെയിംസിൽ സ്വർണ മെഡൽ നേടിയ പ്രമുഖ പാരാ അത്‌ലറ്റ് നീരജ് യാദവിനെ (42) ഡൽഹിയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് വ്യക്തമാക്കി. ഇന്ത്യൻ പാരാ അത്‌ലറ്റിക്‌സ് പരിശീലകൻ എസ്. സത്യനാരായണയാണ് ഈ ദാരുണവാർത്ത സ്ഥിരീകരിച്ചത്. സംഭവത്തിൽ ശരിക്കും ഞെട്ടിപ്പോയെന്നും അദ്ദേഹത്തിന്റെ കുടുംബവുമായി സംസാരിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ഡൽഹിയിലെ ജി.ടി.ബി ആശുപത്രിയിലേക്ക് മാറ്റിയ വിവരമറിഞ്ഞ് പാരാലിംപിക്‌സ് ചാമ്പ്യൻ സുമിത് അന്റിൽ, സഹ അത്‌ലറ്റ് വിപിൻ കസാന എന്നിവർ ആശുപത്രിയിലെത്തിയിട്ടുണ്ട്.

ഏഴാം വയസ്സിൽ പോളിയോ ബാധിച്ച ഉത്തർപ്രദേശ് സ്വദേശിയായ നീരജ് യാദവ് എഫ്55 (F55) വിഭാഗത്തിൽ ജാവലിൻ ത്രോ, ഡിസ്‌കസ് ത്രോ ഇനങ്ങളിലാണ് മത്സരിച്ചിരുന്നത്. 2018 ജക്കാർത്ത ഏഷ്യൻ പാരാ ഗെയിംസിൽ ജാവലിൻ ത്രോയിലും, 2022 ഹാംഗ്ഷൂ ഏഷ്യൻ പാരാ ഗെയിംസിൽ ജാവലിൻ ത്രോയ്ക്ക് പുറമെ ഡിസ്‌കസ് ത്രോയിലും അദ്ദേഹം സ്വർണ്ണം നേടിയിരുന്നു. അത്‌ലറ്റിക്‌സിലേക്ക് എത്തുന്നതിന് മുൻപ് 2005 മുതൽ 2012 വരെ വീൽചെയർ ടെന്നീസ് താരവുമായിരുന്നു. എന്നാൽ ഡൽഹിയിൽ നടന്ന ഉത്തേജക മരുന്ന് പരിശോധനയിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് നേരിട്ട വിലക്കാണ് താരത്തെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയത്. 2023-ൽ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) നടത്തിയ പരിശോധനയിൽ സ്റ്റാനോസോലോൾ എന്ന ഉത്തേജകം കണ്ടെത്തിയതിനെ തുടർന്ന് നാഡ വിലക്കേർപ്പെടുത്തുകയായിരുന്നു. തന്റെ സാമ്പിളിൽ തിരിമറി നടന്നിട്ടുണ്ടെന്നും ഡി.എൻ.എ പരിശോധന നടത്തണമെന്നും നീരജ് വാദിച്ചിരുന്നെങ്കിലും, വിലക്കിനെ തുടർന്ന് ഈ മാസം നടന്ന ഐച്ചി-നാഗോയ ഏഷ്യൻ പാരാ ഗെയിംസ് അദ്ദേഹത്തിന് നഷ്ടമായിരുന്നു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *