India Mirror News

സംസ്ഥാനത്ത് വീണ്ടും ലോഡ്ഷെഡിങ് ഭീഷണി: ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിൽ തീരുമാനം വൈകുന്നു

സംസ്ഥാനത്ത് വീണ്ടും ലോഡ്ഷെഡിങ് ഭീഷണി: ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിൽ തീരുമാനം വൈകുന്നു

സംസ്ഥാനത്ത് വരുംമാസങ്ങളിൽ വീണ്ടും ലോഡ്ഷെഡിങ് ഏർപ്പെടുത്തേണ്ടിവരുമോ എന്ന ആശങ്ക ശക്തമാകുന്നു. ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങുന്ന കാര്യത്തിൽ അന്തിമ തീരുമാനമാകാത്തതാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. കരാറുമായി മുന്നോട്ടുപോകാൻ കെ.എസ്.ഇ.ബി സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും നടത്തിയ ചർച്ചയിൽ തീരുമാനത്തിലെത്താനായില്ല. യൂണിറ്റിന് 14.5 രൂപയാണ് ഹിമാചൽ ആവശ്യപ്പെടുന്നത്. എന്നാൽ ഇത് 12.50 രൂപയായി കുറയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ഇ.ബി. സർക്കാരിന്റെ അനുമതി ലഭിച്ച ശേഷം മാത്രമേ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനെ അപേക്ഷയുമായി സമീപിക്കൂ എന്നാണ് അധികൃതർ നൽകുന്ന സൂചന.

അടുത്ത മാസം വൈകുന്നേരങ്ങളിലെ പീക്ക് അവറുകളിൽ സംസ്ഥാനത്ത് 738 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവ് അനുഭവപ്പെടുമെന്നാണ് കണക്കാക്കുന്നത്. മുൻകൂട്ടി ടെൻഡറുകൾ വിളിച്ചെങ്കിലും കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകാൻ കരാറുകാരാരും മുന്നോട്ടുവന്നില്ല. മേയ് മാസം വരെ 864 മെഗാവാട്ട് മുതൽ 1280 മെഗാവാട്ട് വരെ നൽകാൻ തയ്യാറാണെന്ന് ഹിമാചൽ പ്രദേശ് അറിയിച്ചിട്ടുള്ളതിനാൽ, വിലയിൽ ധാരണയായാൽ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കും. എന്നാൽ ഉയർന്ന തുക നൽകി വൈദ്യുതി വാങ്ങുന്നതിൽ സർക്കാരിന്റെ തീരുമാനം വൈകുന്നത് സംസ്ഥാനത്തെ വരുംദിവസങ്ങളിൽ കടുത്ത വൈദ്യുതി നിയന്ത്രണത്തിലേക്ക് തള്ളിയിട്ടേക്കാം.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *