India Mirror News

2036 ഒളിമ്പിക്സിന് ഇന്ത്യയും: ആതിഥേയത്വത്തിനായി ഏഴ് രാജ്യങ്ങൾ മത്സരരംഗത്ത്; അന്തിമ പ്രഖ്യാപനം 2029-ൽ

2036 ഒളിമ്പിക്സിന് ഇന്ത്യയും: ആതിഥേയത്വത്തിനായി ഏഴ് രാജ്യങ്ങൾ മത്സരരംഗത്ത്; അന്തിമ പ്രഖ്യാപനം 2029-ൽ

2036-ലെ ഒളിമ്പിക്സ് ആതിഥേയത്വത്തിനായി ഇന്ത്യയടക്കം ഏഴ് രാജ്യങ്ങൾ മത്സരരംഗത്തുണ്ടെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി) വ്യക്തമാക്കി. ഇന്ത്യക്ക് പുറമെ ജർമനി, ഹംഗറി, ഖത്തർ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് ഒളിമ്പിക്സിന് വേദിയാകാൻ മുന്നോട്ട് വന്നിരിക്കുന്നത്. അടുത്ത ഘട്ട നടപടിക്രമങ്ങളിലേക്ക് കടന്ന ഐ.ഒ.സി, മത്സരിക്കുന്ന രാജ്യങ്ങളുടെ അന്തിമ പട്ടിക അടുത്ത മാസം പുറത്തുവിടും. 2027 മാർച്ചിന് മുൻപായി നിർദിഷ്ട വേദികളുടെ പ്രാഥമിക വിലയിരുത്തൽ പൂർത്തിയാക്കി തിരഞ്ഞെടുക്കപ്പെടുന്ന രാജ്യങ്ങളുമായി ചർച്ചകൾ നടത്തും. തുടർന്ന് നൂറിലധികം അംഗരാജ്യങ്ങൾ പങ്കെടുക്കുന്ന വോട്ടെടുപ്പിലൂടെ 2029 പകുതിയോടെ അന്തിമ വേദി ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതിനോടൊപ്പം 2040, 2044 ഒളിമ്പിക്സ് വേദികളെക്കുറിച്ചുള്ള പ്രാഥമിക ചർച്ചകളും നടക്കും.

വേദികളുടെ മാസ്റ്റർപ്ലാൻ, കായികതാരങ്ങൾക്കുള്ള സൗകര്യങ്ങൾ, സാമ്പത്തിക സ്രോതസ്സ്, ഭരണകൂടത്തിന്റെയും പൊതുസമൂഹത്തിന്റെയും പിന്തുണ, കായികമാമാങ്കത്തിന് ശേഷമുള്ള അടിസ്ഥാനസൗകര്യങ്ങളുടെ ദീർഘകാല ഉപയോഗം എന്നിവയാണ് വേദി നിർണ്ണയിക്കുന്നതിലെ പ്രധാന മാനദണ്ഡങ്ങൾ. ഇന്ത്യയിൽ ഗുജറാത്തിലെ അഹമ്മദാബാദാണ് വേദിയായി പരിഗണിക്കപ്പെടുന്നത്. 2030-ലെ കോമൺവെൽത്ത് ഗെയിംസിനും അഹമ്മദാബാദ് വേദിയാകുന്നുണ്ട്. പ്രധാന വെല്ലുവിളിയുയർത്തുന്ന ഖത്തറിലെ ജൂൺ-ജൂലൈ മാസങ്ങളിലെ കഠിനമായ ചൂട് തിരിച്ചടിയാകാൻ സാധ്യതയുണ്ട്. ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളും ജർമനിയിലെ മ്യൂണിക്കുമാണ് അഹമ്മദാബാദിനൊപ്പം മുൻനിരയിലുള്ള മറ്റ് നഗരങ്ങൾ. ഈ മൂന്ന് നഗരങ്ങളിലൊന്നിന് ആതിഥേയത്വം ലഭിക്കാനാണ് കൂടുതൽ സാധ്യതയെന്ന് കരുതപ്പെടുന്നു. 2032-ലെ ഒളിമ്പിക്സ് ഓസ്ട്രേലിയയിലെ ബ്രിസ്ബേനിലാണ് നടക്കുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *