India Mirror News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം തെരുവിൽ: ഡൽഹിയിൽ വൻ പ്രതിഷേധ മാർച്ച്; ബാരിക്കേഡിന് മുകളിൽ കയറി രാഹുലും പ്രിയങ്കയും

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം തെരുവിൽ: ഡൽഹിയിൽ വൻ പ്രതിഷേധ മാർച്ച്; ബാരിക്കേഡിന് മുകളിൽ കയറി രാഹുലും പ്രിയങ്കയും

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിലെ എംപിമാർ നടത്തുന്ന പ്രക്ഷോഭം കൂടുതൽ ശക്തമാകുന്നു. ഡൽഹിയിൽ നരേന്ദ്ര മോദിയും അമിത് ഷായും വോട്ട് ചോരിയിലൂടെ രാജ്യത്തെയും തെരഞ്ഞെടുപ്പ് പ്രക്രിയയെയും ഹൈജാക്ക് ചെയ്തുവെന്നും ഗ്യാനേഷ് കുമാറിനെ ഉപയോഗിച്ചാണ് ഈ അട്ടിമറി നടത്തിയതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാകണമെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ച ആരെയും വെറുതെ വിടില്ലെന്നും വ്യക്തമാക്കിയ രാഹുൽ ഗാന്ധി, പ്രതിപക്ഷ നേതാക്കളെ കാണാൻ പോലും തെരഞ്ഞെടുപ്പ് കമ്മീഷണർ ഭയപ്പെടുകയാണെന്നും വിമർശിച്ചു.

ഇന്ന് രാവിലെ പാർലമെന്റിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ചിനെ ആകാശവാണി ഭവന് സമീപത്തുവെച്ച് പൊലീസ് ബാരിക്കേഡുകൾ ഉയർത്തി തടയുകയായിരുന്നു. മുന്നൂറോളം എംപിമാരെ തടഞ്ഞതിൽ പ്രതിഷേധിച്ച് റോഡിൽ കുത്തിയിരുന്ന നേതാക്കൾ പിന്നീട് ബാരിക്കേഡിന് മുകളിൽ കയറി ദേശീയപതാക വീശി പ്രതിഷേധിച്ചു. എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും തന്ത്രപൂർവ്വം മാറിനിന്ന രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മറ്റ് മുതിർന്ന നേതാക്കളും ആകാശവാണി കവാടത്തിന് മുന്നിൽ നിലയുറപ്പിച്ചു. ഗ്യാനേഷ് കുമാർ രാജി വെക്കുന്നത് വരെ പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ സഖ്യം.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *