India Mirror News

സംസ്ഥാന സ്‌കൂൾ കായിക മേളയിൽ ഗുരുതര സംഘാടന വീഴ്ച: നീന്തൽ വേദിയിൽ മേൽക്കൂര തകർന്നു, സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യം

സംസ്ഥാന സ്‌കൂൾ കായിക മേളയിൽ ഗുരുതര സംഘാടന വീഴ്ച: നീന്തൽ വേദിയിൽ മേൽക്കൂര തകർന്നു, സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യം

സംസ്ഥാന സ്കൂൾ കായിക മേളയുടെ നടത്തിപ്പിൽ ഗുരുതര വീഴ്ച സംഭവിച്ചതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. സംഘാടന പിഴവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കാരണം തൃശൂരിൽ നടന്നിരുന്ന നീന്തൽ മത്സരം താൽക്കാലികമായി നിർത്തിവെച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ പങ്കെടുക്കാനെത്തിയ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഭക്ഷണം, വിശ്രമ കേന്ദ്രം, മെഡിക്കൽ സംവിധാനം എന്നിവയൊന്നും കൃത്യമായി ഒരുക്കിയിരുന്നില്ലെന്നും, പരാതികളുമായി സമീപിച്ചപ്പോൾ മറുപടി നൽകാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ പോലും വേദികളിൽ ഉണ്ടായിരുന്നില്ലെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. അതിനിടെ നീന്തൽ മത്സര വേദിയുടെ താൽക്കാലിക മേൽക്കൂര തകർന്നു വീണ് അഞ്ചോളം കുട്ടികൾക്ക് പരുക്കേറ്റത് സ്ഥിതി കൂടുതൽ വഷളാക്കി.

സംഭവത്തിൽ സംഘാടകർക്കും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി മുൻമന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. സ്കൂൾ ഗെയിംസ് വേദിയിൽ നിന്ന് ജീവനോടെ തിരികെ വരാനാണ് മത്സരാർത്ഥികൾ ശ്രമിക്കുന്നതെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് കുറ്റപ്പെടുത്തി. എന്നാൽ മേളയുടെ സംഘാടനത്തിൽ കായിക വകുപ്പിന് യാതൊരു പങ്കുമില്ലെന്നാണ് കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് പ്രതികരിച്ചത്. അതേസമയം, മേളയുടെ നടത്തിപ്പിൽ വലിയ വീഴ്ചയാണ് ഉണ്ടായിട്ടുള്ളതെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *