India Mirror News

ചെങ്കടലിൽ ആധിപത്യം ഉറപ്പിച്ച് ഹൂതികൾ; സൗദിയിൽ മിസൈൽ ആക്രമണം, പലായനം ചെയ്ത് പതിനായിരങ്ങൾ

ചെങ്കടലിൽ ആധിപത്യം ഉറപ്പിച്ച് ഹൂതികൾ; സൗദിയിൽ മിസൈൽ ആക്രമണം, പലായനം ചെയ്ത് പതിനായിരങ്ങൾ

ചെങ്കടലിൽ കൂടുതൽ ദ്വീപുകൾ പിടിച്ചെടുത്ത് ആധിപത്യം ഉറപ്പിച്ച് യെമനിലെ ഹൂതി വിമതർ. എണ്ണക്കയറ്റുമതിയിൽ ഹോർമുസ് കടലിടുക്കിന് പ്രധാന ബദലായ ബാബ് അൽ മന്ദബ് മേഖലയിൽ പിടിമുറുക്കിയ ഹൂതികൾ, സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും ശക്തമായ ആക്രമണം അഴിച്ചുവിട്ടു. കിംഗ് ഖാലിദ് വ്യോമതാവളത്തിന് നേരെ വലിയ തോതിൽ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ 13 പേർക്ക് പരുക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. അതേസമയം തങ്ങളുടെ കേന്ദ്രങ്ങൾക്ക് നേരെ സൗദി അറേബ്യ 58 തവണ വ്യോമാക്രമണം നടത്തിയതായി ഹൂതി സേന അവകാശപ്പെട്ടു. മേഖലയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഈജിപ്ഷ്യൻ പ്രസിഡന്റും സൗദി കിരീടാവകാശിയും ഇന്ന് കെയ്‌റോയിൽ അടിയന്തര കൂടിക്കാഴ്ച നടത്തും.

അതിനിടെ ബാബ് അൽ മന്ദേബ് കടലിടുക്കിന് സമീപമുള്ള ഹൂതി കേന്ദ്രങ്ങളിൽ യെമൻ സൈന്യം തിരിച്ചടി തുടങ്ങിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ചെങ്കടൽ തീരത്തെ ദുബാബ്, അൽ-ഖോഖ എന്നീ പ്രദേശങ്ങളിലെ ഹൂതി പോസ്റ്റുകൾ ലക്ഷ്യമിട്ടാണ് യെമൻ സൈന്യത്തിന്റെ ആക്രമണം. മേഖലയിലെ ഏറ്റുമുട്ടലുകളും സംഘർഷവും കടുക്കുന്നതിനിടെ, 93,000-ത്തിലധികം ആളുകൾ പുതുതായി വീടൊഴിഞ്ഞ് പലായനം ചെയ്തതായി അന്താരാഷ്ട്ര കുടിയേറ്റ സംഘടന (IOM) ആശങ്ക പങ്കുവെച്ചു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *