India Mirror News

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഉമ്മൻ ചാണ്ടി സർക്കാരിന്റെ കരാർ റദ്ദാക്കിയതെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഉമ്മൻ ചാണ്ടി സർക്കാരിന്റെ കരാർ റദ്ദാക്കിയതെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് നിലനിൽക്കുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. മുൻവർഷങ്ങളെ അപേക്ഷിച്ച് വൈദ്യുതി ഉപഭോഗം വലിയ തോതിൽ ഉയർന്നതും മുൻ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതുമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിലവിൽ വലിയ തുക നൽകി പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യം ഉണ്ടെങ്കിലും, ജനങ്ങൾക്ക് അധിക സാമ്പത്തിക ഭാരം ഉണ്ടാക്കാതിരിക്കാൻ സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിസന്ധി പരിഹരിക്കുന്നതിനായി സർക്കാർ ഇതിനോടകം നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വൈദ്യുതി നിയന്ത്രണങ്ങൾ ഉണ്ടാകുന്ന പക്ഷം അത് മുൻകൂട്ടി ജനങ്ങളെ കൃത്യമായി അറിയിക്കാൻ കെ.എസ്.ഇ.ബിക്ക് നിർദേശം നൽകും. പുറത്തുനിന്ന് കൂടുതൽ വൈദ്യുതി എത്തിച്ച് ഈ മാസം 15-ഓടെ നിലവിലെ പ്രതിസന്ധിക്ക് പൂർണ പരിഹാരം കാണാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *