India Mirror News

ബ്രസീൽ ലെജൻഡ്സ്–ഇന്ത്യൻ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി; റൊണാൾഡീഞ്ഞോയും റിവാൾഡോയും കൊച്ചിയിലെത്തും

ബ്രസീൽ ലെജൻഡ്സ്–ഇന്ത്യൻ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി; റൊണാൾഡീഞ്ഞോയും റിവാൾഡോയും കൊച്ചിയിലെത്തും

ഫുട്ബോൾ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രസീൽ ലെജൻഡ്സും ഇന്ത്യൻ ഓൾ സ്റ്റാർസും തമ്മിലുള്ള പ്രദർശന മത്സരം സെപ്റ്റംബർ 23-ലേക്ക് മാറ്റി. മുൻപ് സെപ്റ്റംബർ 20-ന് കൊച്ചി ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന പോരാട്ടമാണ് പുതിയ തീയതിയിലേക്ക് പുനഃക്രമീകരിച്ചത്. ഫുട്ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ പ്രത്യേക വീഡിയോ സന്ദേശത്തിലൂടെയാണ് തീയതി മാറ്റത്തെക്കുറിച്ചും കൊച്ചിയിലെ മത്സരത്തിനായി തങ്ങൾ കാത്തിരിക്കുന്നു എന്ന വിവരവും ഔദ്യോഗികമായി അറിയിച്ചത്. ഗ്ലോബൽ ടൂറിന്റെ ഭാഗമായി ചെന്നൈ, കൊച്ചി, ഹൈദരാബാദ്, മുംബൈ, ദുബായ് എന്നീ നഗരങ്ങളിൽ നടക്കുന്ന പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിനാണ് കൊച്ചി വേദിയാകുന്നത്. ഗാമൻ വേൾഡ് സ്പോർട്സ് എന്റർടൈൻമെന്റ്, എ ടു ഇസെഡ് ലോജിസ്റ്റിക്സ് ഇന്ത്യ, എ സാബാ ഡോസ് ഇനിഷ്യേറ്റീവ് എന്നിവർ സംയുക്തമായാണ് ഈ അന്താരാഷ്ട്ര കായികമാമാങ്കം സംഘടിപ്പിക്കുന്നത്.

2002 ലോകകപ്പ് ജേതാക്കളായ റൊണാൾഡീഞ്ഞോ, റിവാൾഡോ എന്നിവരുടെ വരവാണ് ഈ മത്സരത്തിന്റെ പ്രധാന ആകർഷണം. ഇവർക്കൊപ്പം എഡ്മിൽസൺ, പൗലോ സെർജിയോ, ജിയോവാനി, ജൂനിയർ, വിയോള, ഗോൾകീപ്പർ ഗോമസ്, അമാരൽ, ഗുസ്താവോ നെറി, റിക്കാർഡോ ഒലിവെയ്‌റ, ജോർജീഞ്ഞോ, കമാൻഡുകായ, എലിവെൽട്ടൺ, എൽസൺ റൊഡ്രിഗസ്, പാരാ, ഡിയോഗോ കോറിയ തുടങ്ങിയ പ്രമുഖ താരനിര ബ്രസീലിനായി കൊച്ചിയിൽ കളത്തിലിറങ്ങും. ഐ.എം. വിജയൻ, ജോ പോൾ അഞ്ചേരി, സി.കെ. വിനീത്, കെ.ടി. ചാക്കോ തുടങ്ങി ഇന്ത്യൻ ഫുട്ബോളിലെ പ്രശസ്ത താരങ്ങളാണ് ഇന്ത്യൻ ഓൾ സ്റ്റാർസ് നിരയിൽ അണിനിരക്കുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *