India Mirror News

ജി. സുകുമാരൻ നായർ കേരളത്തിന്റെ സ്വത്ത്; ഗണേഷ് കുമാറിനെ പരോക്ഷമായി വിമർശിച്ച് ചാണ്ടി ഉമ്മൻ

ജി. സുകുമാരൻ നായർ കേരളത്തിന്റെ സ്വത്ത്; ഗണേഷ് കുമാറിനെ പരോക്ഷമായി വിമർശിച്ച് ചാണ്ടി ഉമ്മൻ

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ പുകഴ്ത്തിയും മുൻമന്ത്രി കെ.ബി. ഗണേഷ് കുമാറിനെ പരോക്ഷമായി വിമർശിച്ചും ചാണ്ടി ഉമ്മൻ എം.എൽ.എ രംഗത്തെത്തി. ജി. സുകുമാരൻ നായർ കേരളത്തിന്റെ സ്വത്താണെന്നും കാണാൻ എത്തുന്നവരോട് തികച്ചും മാന്യമായി പെരുമാറുന്ന വ്യക്തിയാണെന്നും പറഞ്ഞ ചാണ്ടി ഉമ്മൻ, അദ്ദേഹത്തെ അപമാനിക്കാൻ നീചമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും കുറ്റപ്പെടുത്തി. എൻ.എസ്.എസ് ജനറൽ സെക്രട്ടറിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് രംഗത്തെത്തിയ ഗണേഷ് കുമാർ, ആരോപണങ്ങൾ തുടർന്നാൽ തെളിവുകൾ പുറത്തുവിടുമെന്ന് വെല്ലുവിളിച്ചിരുന്നു. എന്നാൽ ഇതിന് മറുപടി നൽകേണ്ടതില്ല എന്നാണ് സുകുമാരൻ നായരുടെ തീരുമാനം. അതിനിടെ ഗണേഷ് കുമാറിനെ എൻ.എസ്.എസിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഇതിനുപുറമെ കെ.പി.സി.സി അധ്യക്ഷ ചർച്ചകളിലും ചാണ്ടി ഉമ്മൻ തന്റെ നിലപാട് വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷനാകാൻ ജനപ്രതിനിധികൾക്ക് യാതൊരു അയോഗ്യതയുമില്ലെന്നും എം.പിമാർക്കും എം.എൽ.എമാർക്കും പ്രസിഡന്റാകാമെന്നും അദ്ദേഹം പറഞ്ഞു. മുൻപ് കെ. സുധാകരൻ എം.പി ആയിരിക്കെ തന്നെയാണ് അധ്യക്ഷസ്ഥാനം വഹിച്ചതെന്നും ചാണ്ടി ഉമ്മൻ ഓർമ്മിപ്പിച്ചു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *