India Mirror News

പുതിയ ഫീച്ചറുകളോടെ റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജിടി 650 വിപണിയിൽ; വില 3.58 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു

പുതിയ ഫീച്ചറുകളോടെ റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജിടി 650 വിപണിയിൽ; വില 3.58 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു

ഇന്ത്യൻ വിപണിയിലെ ജനപ്രിയ കഫേ റേസർ മോഡലായ റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജിടി 650 പുതിയ പരിഷ്‌കാരങ്ങളോടെ വിപണിയിലെത്തി. എൽ.ഇ.ഡി ടേൺ ഇൻഡിക്കേറ്ററുകൾ, മൊബൈൽ ചാർജ് ചെയ്യുന്നതിനായി യു.എസ്.ബി ടൈപ്പ്-സി ചാർജിങ് പോർട്ട്, ഇൻസ്ട്രുമെന്റ് കൺസോളിന് ചുറ്റുമുള്ള ബ്ലാക്ക് ഫിനിഷ് എന്നിവയാണ് പുതിയ പതിപ്പിലെ പ്രധാന മാറ്റങ്ങൾ. റോക്കർ റെഡ് നിറത്തിൽ എൻജിൻ, എക്‌സോസ്റ്റ്, കാസ്റ്റ് അലോയ് വീലുകൾ എന്നിവയ്ക്ക് കറുപ്പ് നിറം നൽകി അപെക്‌സ് ഗ്രേയ്ക്ക് സമാനമായ ബ്ലാക്ക്ഡ്-ഔട്ട് ലുക്ക് നൽകിയിട്ടുണ്ട്. ബ്രിട്ടീഷ് റേസിങ് ഗ്രീൻ, മിസ്റ്റർ ക്ലീൻ വേരിയന്റുകളിൽ പോളിഷ് ചെയ്ത എൻജിൻ ഫിനിഷും പരമ്പരാഗത സ്പോക്ക് വീലുകളും നിലനിർത്തിയിട്ടുണ്ട്. 3,58,427 രൂപ മുതലാണ് പുതിയ കോണ്ടിനെന്റൽ ജിടി 650യുടെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്.

മെക്കാനിക്കൽ വിഭാഗത്തിൽ മാറ്റങ്ങളില്ലാതെയാണ് പുതിയ പതിപ്പ് എത്തുന്നത്. 47 എച്ച്.പി പവറും 52.3 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്ന 648 സിസി പാരലൽ ട്വിൻ എൻജിനും 6-സ്പീഡ് ഗിയർബോക്സും തന്നെയാണ് ഇതിലും നൽകിയിരിക്കുന്നത്. മുൻപിലെ ടെലിസ്‌കോപിക് ഫോർക്കും പിന്നിലെ ഗ്യാസ് ചാർജ്ഡ് ട്വിൻ ഷോക്ക് അബ്സോർബറുകളും താഴ്ന്ന റൈഡിങ് പൊസിഷനും മാറ്റമില്ലാതെ തുടരുന്നു. ബേസ് വേരിയന്റുകളായ റോക്കർ റെഡ്, ബ്രിട്ടീഷ് റേസിങ് ഗ്രീൻ എന്നിവയ്ക്ക് 3,58,427 രൂപയും, അപെക്‌സ് ഗ്രേയ്ക്ക് 3,80,921 രൂപയും, മുൻനിര മോഡലായ മിസ്റ്റർ ക്ലീനിന് 3,87,667 രൂപയുമാണ് വില. 1950-60 കാലഘട്ടത്തിലെ കഫേ റേസർ പാരമ്പര്യം കാത്തുസൂക്ഷിച്ചാണ് റോയൽ എൻഫീൽഡ് പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *