India Mirror News

ശ്രീലങ്കൻ പരമ്പരയിലെ ഫലം എന്തുതന്നെയായാലും ഗൗതം ഗംഭീർ മുഖ്യ പരിശീലകനായി തുടരും

ശ്രീലങ്കൻ പരമ്പരയിലെ ഫലം എന്തുതന്നെയായാലും ഗൗതം ഗംഭീർ മുഖ്യ പരിശീലകനായി തുടരും

ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ പ്രകടനം എന്ത തന്നെയായാലും ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് ഗൗതം ഗംഭീറിനെ മാറ്റില്ലെന്ന് ബി.സി.സി.ഐ തത്വത്തിൽ തീരുമാനിച്ചതായി റിപ്പോർട്ട്. ഇന്ത്യൻ ടെസ്റ്റ് ടീം നിലവിൽ ഒരു തലമുറ മാറ്റത്തിന്റെ നിർണായക ഘട്ടത്തിലൂടെ കടന്നുപോകുന്നതിനാൽ, കരുത്തുറ്റൊരു ടീമിനെ വാർത്തെടുക്കാൻ ഗംഭീറിന് ഇനിയും സമയം ആവശ്യമാണെന്നാണ് ബി.സി.സി.ഐയുടെ വിലയിരുത്തൽ. 2024-ൽ രാഹുൽ ദ്രാവിഡിന് ശേഷമാണ് ഗംഭീർ ഈ ചുമതലയേറ്റെടുത്തത്. അദ്ദേഹത്തിന്റെ കീഴിൽ ഇന്ത്യ 2025-ലെ ചാമ്പ്യൻസ് ട്രോഫിയും 2026-ലെ ടി20 ലോകകപ്പും നേടിയെങ്കിലും ടെസ്റ്റിലെ തിരിച്ചടികളും അനിശ്ചിതത്വങ്ങളും കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. എങ്കിലും തൽക്കാലം ഗംഭീറിന് പൂർണ്ണ പിന്തുണ നൽകാനാണ് ബി.സി.സി.ഐ തീരുമാനം.

കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഹോം ടെസ്റ്റ് പരമ്പര 0-2ന് കൈവിട്ടതിനാൽ ശ്രീലങ്കൻ പര്യടനത്തിൽ തിരിച്ചടിയുണ്ടായാൽ അത് ടീം മാനേജ്‌മെന്റിന് വലിയ സമ്മർദ്ദം സൃഷ്ടിക്കുമെങ്കിലും ഗംഭീറിന്റെ സ്ഥാനത്തിന് ഭീഷണിയില്ല. തുടർച്ചയായ തോൽവികൾ ഉണ്ടായാൽ വി.വി.എസ്. ലക്ഷ്മൺ ടെസ്റ്റ് പരിശീലകനായി എത്തിയേക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നെങ്കിലും ബി.സി.സി.ഐ താത്കാലിക മാറ്റങ്ങൾക്ക് ആഗ്രഹിക്കുന്നില്ല. നിലവിൽ ബെംഗളൂരുവിലെ ബി.സി.സി.ഐ സെന്റർ ഓഫ് എക്സലൻസിന്റെ തലവനായി പ്രവർത്തിക്കുന്ന ലക്ഷ്മൺ ആ പദവിയിൽ തുടരാനാണ് താൽപ്പര്യപ്പെടുന്നത്. അതിനാൽ തന്നെ നിലവിലെ കരാർ കാലാവധിയും 2027 ഏകദിന ലോകകപ്പും പൂർത്തിയാകുന്നതുവരെ ഗൗതം ഗംഭീർ തന്നെ മുഖ്യ പരിശീലകനായി തുടരുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *