India Mirror News

നായകനായുള്ള അരങ്ങേറ്റത്തിൽ ലോകേഷ് കനകരാജ് തിളങ്ങുന്നു; ‘ഡിസി’ ആഗോളതലത്തിൽ 50 കോടി ക്ലബ്ബിൽ

നായകനായുള്ള അരങ്ങേറ്റത്തിൽ ലോകേഷ് കനകരാജ് തിളങ്ങുന്നു; ‘ഡിസി’ ആഗോളതലത്തിൽ 50 കോടി ക്ലബ്ബിൽ

സംവിധായകനിൽ നിന്ന് നടനിലേക്കുള്ള അരങ്ങേറ്റത്തിലും പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് തരംഗമാകുകയാണ് ലോകേഷ് കനകരാജ്. അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത് ലോകേഷ് നായകനായി ഇന്നലെ തിയേറ്ററുകളിലെത്തിയ ‘ഡിസി’ എന്ന ചിത്രം ആഗോളതലത്തിൽ 51.71 കോടി രൂപ നേട്ടവുമായി 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ചിത്രം ‘എ’ സർട്ടിഫിക്കറ്റോടെ, രണ്ടു മണിക്കൂറും 23 മിനിറ്റും ദൈർഘ്യത്തിലാണ് പ്രദർശനത്തിനെത്തിയത്. കേരളത്തിലും കർണാടകത്തിലും ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനും ഡ്രീം ബിഗ് ഫിലിംസും ചേർന്നാണ് ചിത്രം വമ്പൻ റിലീസായി തിയേറ്ററുകളിലെത്തിച്ചത്.

ദേവദാസ് എന്ന പ്രധാന കഥാപാത്രമായി ലോകേഷ് കനകരാജ് എത്തുമ്പോൾ, ചന്ദ്ര എന്ന കഥാപാത്രമായി വാമിക ഗബ്ബിയും മറ്റൊരു പ്രധാന വേഷത്തിൽ സഞ്ജന കൃഷ്ണമൂർത്തിയും വേഷമിടുന്നു. റോക്കി, സാനി കായിദം, ക്യാപ്റ്റൻ മില്ലർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ ഒരുക്കിയ ഈ ഗ്യാങ്‌സ്റ്റർ ഡ്രാമയ്ക്ക് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നൽകിയിരിക്കുന്നത്. വയലൻസിനും പ്രണയത്തിനും ഒപ്പം വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യമുള്ള ചിത്രം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. അരുൺ രഞ്ജൻ അഡീഷണൽ സ്ക്രീൻപ്ലേയും മുകേഷ് ജി ഛായാഗ്രഹണവും ജി കെ പ്രസന്ന ചിത്രസംയോജനവും നിർവ്വഹിച്ച ചിത്രത്തിൽ പിസി സ്റ്റണ്ട്സാണ് സാഹസിക രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *