India Mirror News

യുവതാരങ്ങൾ അണിനിരക്കുന്ന ‘ബാച്ച്ലർ പാർട്ടി D’EUX’: റിലീസ് തീയതി പ്രഖ്യാപിച്ചു

യുവതാരങ്ങൾ അണിനിരക്കുന്ന ‘ബാച്ച്ലർ പാർട്ടി D’EUX’: റിലീസ് തീയതി പ്രഖ്യാപിച്ചു

യുവതാരങ്ങളെ അണിനിരത്തി അമൽ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബാച്ച്ലർ പാർട്ടി D’EUX’ നവംബർ 19-ന് തിയറ്ററുകളിലെത്തും. നസ്ലെന്‍, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ഷറഫുദ്ധീൻ, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, രജിഷ വിജയൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവർത്തകർ ഔദ്യോഗികമായി പുറത്തുവിട്ടു. 2012-ൽ ആസിഫ് അലി, കലാഭവൻ മണി, റഹ്മാൻ, ഇന്ദ്രജിത്ത്, വിനായകൻ, പൃഥ്വിരാജ്, നിത്യ മേനോൻ, രമ്യ നമ്പീശൻ തുടങ്ങിയ വൻ താരനിരയോടെ പുറത്തിറങ്ങി ഏറെ ആഘോഷിക്കപ്പെട്ട ‘ബാച്ച്ലർ പാർട്ടി’യുടെ രണ്ടാം ഭാഗമായാണ് പുതിയ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

അമൽ നീരദ് പ്രൊഡക്ഷൻസ്, ഫഹദ് ഫാസിൽ പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അപു പ്രഭാകർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിംഗും നിർവ്വഹിക്കുന്ന ചിത്രത്തിന് ക്രിസ്റ്റോ സേവ്യർ ആണ് സംഗീതം നൽകുന്നത്. കുഞ്ചാക്കോ ബോബൻ, ജ്യോതിർമയി, ഫഹദ് ഫാസിൽ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ‘ബൊഗൈൻവില്ല’ ആയിരുന്നു അമൽ നീരദിന്റേതായി ഒടുവിൽ പുറത്തിറങ്ങി വലിയ വിജയം നേടിയ ചിത്രം.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *