India Mirror News

കേരള സർവകലാശാല എൽ.എൽ.ബി പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര പിഴവ്: പ്രതിഷേധവുമായി എസ്.എഫ്.ഐ

കേരള സർവകലാശാല എൽ.എൽ.ബി പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര പിഴവ്: പ്രതിഷേധവുമായി എസ്.എഫ്.ഐ

കേരള സർവകലാശാലയ്ക്ക് കീഴിലെ തിരുവനന്തപുരം സർക്കാർ ലോ കോളജിൽ ബി.എ എൽ.എൽ.ബി ഒന്നാം സെമസ്റ്റർ പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര പിഴവുകളെന്ന് വിദ്യാർഥികൾ. റീവാലുവേഷന് അപേക്ഷിച്ച 231 പേരിൽ 180 പേരുടെയും മാർക്ക് ഉയർന്നതോടെയാണ് മൂല്യനിർണയത്തിലെ പാളിച്ചകൾ പുറത്തുവന്നത്. പുനർമൂല്യനിർണയത്തിലൂടെ 63 വിദ്യാർഥികൾക്ക് പത്തിലധികം മാർക്ക് വർധിച്ചപ്പോൾ, ആദ്യ ഫലം വന്നപ്പോൾ തോറ്റ 49 പേർ ഇതോടെ വിജയിക്കുകയും ചെയ്തു. ഒരു പേപ്പറിന്റെ റീവാലുവേഷനായി 790 രൂപ ഈടാക്കുന്ന സർവകലാശാല, ഫലം പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസം കാരണം വിദ്യാർഥികളെ നിർബന്ധിതമായി സപ്ലിമെന്ററി പരീക്ഷ എഴുതിച്ച് അധിക വരുമാനം ഉണ്ടാക്കുന്നുവെന്നും ആരോപണമുണ്ട്. സപ്ലിമെന്ററി പരീക്ഷ എഴുതിയ 43 പേരാണ് റീവാലുവേഷൻ ഫലം വന്നപ്പോൾ വിജയിച്ചത്. ഉത്തരക്കടലാസുകൾ കാണാതാകുന്ന സംഭവങ്ങൾ മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ട സർവകലാശാലയിൽ എല്ലാ സെമസ്റ്ററുകളിലും സമാനമായ സ്ഥിതിയാണെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു.

ഈ മാസം 13-ന് ചേരുന്ന കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഈ വിഷയം പ്രത്യേക അജണ്ടയായി പരിഗണിക്കാനിരിക്കെ, പ്രതിഷേധവുമായി എസ്.എഫ്.ഐ രംഗത്തെത്തിയിട്ടുണ്ട്. എൽ.എൽ.ബി പരീക്ഷാ മൂല്യനിർണയത്തിലെ സുതാര്യത ഉറപ്പാക്കുക, ഉയർന്ന റീവാലുവേഷൻ ഫീസ് കുറയ്ക്കുക, പുനർമൂല്യനിർണയത്തിന് മുൻപ് സപ്ലിമെന്ററി പരീക്ഷ നടത്തുന്ന രീതി അവസാനിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.എഫ്.ഐ ഇന്ന് സർവകലാശാല ആസ്ഥാനത്തേക്ക് മാർച്ച് നടത്തും.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *