India Mirror News

വിലാപയാത്രയ്ക്കിടെ വീണ്ടും യുഎസ് ആക്രമണം, പ്രതിഷേധം ശക്തം

വിലാപയാത്രയ്ക്കിടെ വീണ്ടും യുഎസ് ആക്രമണം, പ്രതിഷേധം ശക്തം

ടെഹ്റാൻ: ഇറാന്റെ ചരിത്രത്തിലെ ഏറ്റവും നിർണായകവും നാടകീയവുമായ സംഭവങ്ങൾക്കാണ് കഴിഞ്ഞ ഒരാഴ്ചയായി തലസ്ഥാന നഗരമായ ടെഹ്റാൻ സാക്ഷ്യം വഹിക്കുന്നത്. ദീർഘകാലം രാജ്യം ഭരിച്ച പരമോന്നത ആത്മീയ നേതാവായ ആയത്തുല്ല അലി ഖമനെയിയെ വിലാപത്തോടെ രാജ്യം യാത്രയാക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിലെ സംഘർഷത്തെ തുടർന്ന് ടെഹ്റാനെ ഞെട്ടിച്ചുകൊണ്ട് വീണ്ടും യുഎസ് ആക്രമണമുണ്ടായി. ഒൻപത് മാസത്തിനിടെ രണ്ട് യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വന്ന ഇവിടുത്തെ ജനങ്ങൾ കടുത്ത നിരാശയോടെയും അമർഷത്തോടെയുമാണ് ഈ പുതിയ ആക്രമണത്തെ കാണുന്നതെന്ന് രാജ്യാന്തര മാധ്യമമായ സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.

കറുത്ത വസ്ത്രമണിഞ്ഞ്, രക്തസാക്ഷിത്വത്തിന്റെയും പ്രതികാരത്തിന്റെയും ചുവന്ന പതാകകളേന്തി ഒരു കോടിയിലധികം ആളുകളാണ് ഖമനെയിയുടെ വിലാപയാത്രയിൽ പങ്കെടുത്തതെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇറാനെതിരെ യുദ്ധം പ്രഖ്യാപിച്ച വേളയിൽ ഭരണകൂടത്തെ അട്ടിമറിക്കാൻ ആഹ്വാനം ചെയ്ത അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെതിരെയും യുഎസിനെതിരെയും കടുത്ത അമർഷമാണ് വിലാപയാത്രയിൽ ഉയർന്നത്. തങ്ങളുടെ നേതാവിന്റെ ചോരയ്ക്ക് പകരമായി ട്രംപിനെ വധിക്കുമെന്നും ‘ചോരയ്ക്ക് പകരം ചോര’ എന്നും ജനങ്ങൾ ഒരുപോലെ മുദ്രാവാക്യം വിളിച്ചു. എന്നാൽ ഇതിനിടയിലും അമേരിക്കയുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിൽ സ്വന്തം ഭരണകൂടത്തെ വിമർശിക്കുന്ന വലിയൊരു വിഭാഗവും ഇറാനിലുണ്ട്. ‘സാത്താനുമായി യാതൊരു ചർച്ചയുമില്ല’ എന്ന മുദ്രാവാക്യങ്ങൾ മോസ്‌കുകളുടെ ചുവരുകളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ, ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിക്ക് നേരെ കല്ലേറുണ്ടായതായുള്ള വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നിലവിൽ 40 ശതമാനത്തിലധികം പണപ്പെരുപ്പവും 8 ശതമാനത്തോളം തൊഴിലില്ലായ്മയും മാസങ്ങളായുള്ള ഇന്റർനെറ്റ് വിച്ഛേദനവും കാരണം ഇറാന്റെ ബിസിനസ് മേഖലയും സമ്പദ്‌വ്യവസ്ഥയും പൂർണ്ണമായി തകർന്ന നിലയിലാണ്. എങ്കിൽപ്പോലും, അമേരിക്കയുടെ കടുത്ത ഉപരോധങ്ങൾക്കിടയിലും ട്രംപ് ഭരണകൂടവുമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് രാജ്യത്തെ ഒരു വിഭാഗം ജനങ്ങൾ.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *