India Mirror News

ഒടിടിയിലും ഹിറ്റായി നസ്ലന്റെ ‘മോളിവുഡ് ടൈംസ്’; അഭിനയത്തിനും ജേക്സ് ബിജോയിയുടെ സംഗീതത്തിനും മികച്ച പ്രതികരണം.

ഒടിടിയിലും ഹിറ്റായി നസ്ലന്റെ ‘മോളിവുഡ് ടൈംസ്’; അഭിനയത്തിനും ജേക്സ് ബിജോയിയുടെ സംഗീതത്തിനും മികച്ച പ്രതികരണം.

മലയാള സിനിമയിലെ മുൻനിര യുവതാരങ്ങളിൽ ശ്രദ്ധേയനായ നസ്ലനെ കേന്ദ്രകഥാപാത്രമാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ‘മോളിവുഡ് ടൈംസ്’ ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിംഗ് ആരംഭിച്ച് മികച്ച മുന്നേറ്റം തുടരുന്നു. തിയേറ്ററുകളിൽ ജൂൺ അഞ്ചിന് റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ നേടിയ മികച്ച വിജയത്തിന് പിന്നാലെയാണ് ഡിജിറ്റൽ റിലീസിനെത്തിയത്. ചിത്രത്തിൽ നസ്ലൻ കാഴ്ചവെച്ച മികച്ച പ്രകടനവും അഭിനയശൈലിയും സിനിമാ പ്രേമികൾക്കിടയിൽ ഇതിനോടകം വലിയ രീതിയിൽ ചർച്ചയായിക്കഴിഞ്ഞു. തിയേറ്ററുകളിലെന്ന പോലെ ഒടിടി സ്ട്രീമിങ്ങിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ഇപ്പോൾ പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ കഥാഗതിക്കൊപ്പം തന്നെ ജേക്സ് ബിജോയ് ഒരുക്കിയ പശ്ചാത്തല സംഗീതവും ഗാനങ്ങളും ചിത്രത്തിന് വലിയൊരു മുതൽക്കൂട്ടാണെന്ന രീതിയിൽ പ്രേക്ഷകരിൽ നിന്നും മികച്ച കയ്യടി നേടുന്നുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *