India Mirror News

വയനാട് മണ്ണിടിച്ചിൽ: രണ്ട് തലത്തിലുള്ള അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി; നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കും.

വയനാട് മണ്ണിടിച്ചിൽ: രണ്ട് തലത്തിലുള്ള അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി; നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കും.

തിരുവനന്തപുരം: വയനാട് നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് രണ്ട് തലങ്ങളിലുള്ള കൃത്യമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ അറിയിച്ചു. അപകടമുണ്ടായ സാഹചര്യം വിശദമായി പരിശോധിക്കുന്നതിനൊപ്പം, പദ്ധതിക്ക് കേന്ദ്രസർക്കാർ പാരിസ്ഥിതിക അനുമതി നൽകിയപ്പോൾ മുന്നോട്ടുവെച്ച കർശനമായ നിർദേശങ്ങൾ പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പ്രത്യേകമായി അന്വേഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പദ്ധതി പ്രദേശത്തിന് തൊട്ടുമുകളിലായി മണ്ണിടിച്ചിൽ ഉണ്ടായെന്ന റിപ്പോർട്ടുകൾ വന്നിട്ടുള്ള പശ്ചാത്തലത്തിൽ അതും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തും.

മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. വരാനിരിക്കുന്ന അപകട സാധ്യതകളെക്കുറിച്ച് കൃത്യമായ പഠനവും പരിശോധനയും നടത്തിയ ശേഷം മാത്രമേ ഇനി പണി പുനരാരംഭിക്കുകയുള്ളൂവെന്നും അതുവരെ അവിടെയുള്ള എല്ലാവിധ നിർമ്മാണ പ്രവർത്തനങ്ങളും പൂർണ്ണമായി നിർത്തിവെയ്ക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *