India Mirror News

ചൂടിന് ആശ്വാസമായി യു.എ.ഇയിൽ കാലാവസ്ഥ മാറുന്നു: ഒക്ടോബർ പകുതിയോടെ തണുപ്പുകാലവും മഴയും എത്തും

ചൂടിന് ആശ്വാസമായി യു.എ.ഇയിൽ കാലാവസ്ഥ മാറുന്നു: ഒക്ടോബർ പകുതിയോടെ തണുപ്പുകാലവും മഴയും എത്തും

കഠിനമായ വേനൽച്ചൂടിൽ നിന്ന് ആശ്വാസമേകി യു.എ.ഇയിൽ കാലാവസ്ഥ വ്യതിയാനം ആരംഭിക്കുന്നു. ഒക്ടോബറോടെ താപനിലയിൽ ക്രമേണ കുറവുണ്ടാകുമെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയേറുമെന്നും കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിച്ചു. മാസത്തിന്റെ രണ്ടാം പകുതിയോടെ ആരംഭിക്കുന്ന ‘അൽ വസ്മ്’ സീസണോടെ രാജ്യത്ത് തണുത്ത കാറ്റും മഴയും ശക്തമാകും. കിഴക്കൻ മലയോര മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യത കൂടുതലായതിനാൽ ചിലയിടങ്ങളിൽ പെട്ടെന്നുള്ള ശക്തമായ കാറ്റിനും പൊടിപടലങ്ങൾ കാരണം കാഴ്ചപരിധി കുറയുന്നതിനും സാധ്യതയുണ്ട്.

സൂര്യൻ ഭൂമധ്യരേഖയ്ക്ക് മുകളിലൂടെ തെക്കോട്ട് നീങ്ങുന്നതോടെ രാത്രിയുടെ ദൈർഘ്യം കൂടുമെന്നും ശരത്കാലത്തിന്റെ രണ്ടാം പകുതിയിൽ തണുപ്പുകാല മേഘങ്ങൾ പ്രത്യക്ഷപ്പെട്ട് മഴ ലഭിക്കാനുള്ള സാധ്യത വർധിക്കുമെന്നും എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ വ്യക്തമാക്കി. അറേബ്യൻ കടലിൽ നിന്നും ഒമാൻ ഉൾക്കടലിൽ നിന്നുമുള്ള ഈർപ്പമുള്ള കാറ്റും അന്തരീക്ഷ വ്യതിയാനങ്ങളും ചേരുന്നതോടെ വരും ദിവസങ്ങളിൽ കൂടുതൽ ആശ്വാസകരമായ കാലാവസ്ഥയാകും യു.എ.ഇയിൽ അനുഭവപ്പെടുക.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *