India Mirror News

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നീക്കം: കേന്ദ്ര ഊർജ മന്ത്രിയുമായി ചർച്ച നടത്തുമെന്ന് സണ്ണി ജോസഫ്

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നീക്കം: കേന്ദ്ര ഊർജ മന്ത്രിയുമായി ചർച്ച നടത്തുമെന്ന് സണ്ണി ജോസഫ്

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാരുമായി ചർച്ച നടത്തുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തര ഇടപെടലുകൾ നടത്തിവരികയാണെന്ന് വ്യക്തമാക്കിയ മന്ത്രി, കേന്ദ്ര ഊർജ മന്ത്രിയുമായി വി. ഡി. സതീശൻ, സണ്ണി ജോസഫ് എന്നിവർ കൂടിക്കാഴ്ച നടത്തുമെന്നും ഇതിനായി സമയം തേടിയിട്ടുണ്ടെന്നും മാധ്യമങ്ങളോട് പറഞ്ഞു.

എൻ.ടി.പി.സി ചെയർമാനുമായി നടത്തിയ പ്രാഥമിക ചർച്ച പൂർത്തിയായതായും എൻ.ടി.പി.സിയുടെ കേന്ദ്രീകൃത പൂളിൽ നിന്ന് കേരളത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നത് വിഷയം സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ ആവശ്യങ്ങളോട് എൻ.ടി.പി.സി ചെയർമാൻ അനുഭാവപൂർവ്വമായ നിലപാട് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *